മനാമ: ബഹ്റൈനിൽനിന്ന് കണ്ണൂരിലേക്കും തിരികെയുമുള്ള നിലവിലെ സർവിസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ സർവിസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദം ചെലുത്തണമെന്നഭ്യർഥിച്ച് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ കൺട്രി മാനേജർ ആഷിഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.
ബഹ്റൈനിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യാമെന്നും കണ്ണൂരിലേക്കും മംഗളൂരുവിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരിൽ സമ്മർദംചെലുത്തുമെന്നും ഉറപ്പുനൽകി.
സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ നാരായണ മേനോൻ, സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ വൈസ് ചെയർമാൻ കെ.ടി സലീം, എക്സിക്യൂട്ടിവ് അംഗം ബദറുദ്ദീൻ പൂവാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.