മനാമ: ഇറാനിൽ നടന്ന വ്യോമാക്രമണത്തെ ബഹ്റൈൻ അപലപിച്ചു. മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന സംഘർഷങ്ങളിലും സൈനിക പ്രവർത്തനങ്ങളിലും അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളായ സാധാരണക്കാർ ഈ സംഘർഷങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണ്.
മേഖലയിൽ ഉടനടി സമഗ്രവും ശാശ്വതവുമായ വെടിനിർത്തൽ സ്ഥാപിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം അടിവരയിട്ടു.
ഗസ്സയിലും ലബനാനിലും വെടിനിർത്തലിന്റെ അടിയന്തര ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഗസ്സയിലെ സാഹചര്യവുമായി ബന്ധപ്പെട്ട യു.എൻ സുരക്ഷ കൗൺസിലിന്റെ പ്രമേയങ്ങൾ പാലിക്കണമെന്നും തടസ്സങ്ങളില്ലാതെ മാനുഷിക സഹായ വിതരണത്തിനുള്ള സാഹചര്യമൊരുക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.