മനാമ: കോവിഡാനന്തരം ബഹ്റൈെൻറ വ്യോമ ഗതാഗത മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരത്തിനൊരുങ്ങുന്നു. ആഗോള ടെക്നോളജി കമ്പനിയായ എസ്.എ.പിയുമായി സഹകരിച്ചാണ് ബഹ്റൈൻ എയർപോർട്ട് സർവിസസ് ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്.
കോവിഡ് അന്താരാഷ്ട്ര വിമാനയാത്രയെ പ്രതികൂലമായി ബാധിച്ച സാഹചര്യമാണ്. എന്നാൽ, 2039ഒാടെ മിഡിൽ ഇൗസ്റ്റിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പറയുന്നത്. ആധുനിക സാേങ്കതികവിദ്യയായിരിക്കും ബഹ്റൈെൻറ വ്യോമഗതാഗത മേഖലയിലെ തിരിച്ചുവരവിന് സഹായിക്കുക.
ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിെൻറ പ്രവർത്തന ചുമതലയുള്ള ബഹ്റൈൻ എയർപോട്ട് സർവിസസ് 2019ൽ 8.5 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. എട്ടു ദശലക്ഷം ബാഗേജും 1,25,000 ടൺ ചരക്കും ഇക്കാലയളവിൽ കൈകാര്യം ചെയ്തു. 6.5 ദശലക്ഷം ഭക്ഷണം വിമാനത്തിൽ നൽകി.
ഗ്രൗണ്ട് ഒാപറേഷൻസ്, കാർഗോ, കേറ്ററിങ്, എയർ ക്രാഫ്റ്റ് എൻജിനീയറിങ്, ട്രെയ്നിങ് സെൻറർ തുടങ്ങി ആറു മേഖലകളിൽ ഡിജിറ്റൽവത്കരണം നടപ്പാക്കാനാണ് പദ്ധതി. എസ്.എ.പിയുമായുള്ള സഹകരണത്തിലൂടെ യാത്രക്കാർക്ക് മികച്ച യാത്രാഅനുഭവം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ എയർപോർട്ട് സർവിസസ് സി.ഇ.ഒ സൽമാൻ അൽ മഹ്മീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.