മനാമ: ബഹ്റൈൻ കെ.എം.സി.സി അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗമായിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിയുടെ കുടുംബത്തിനുള്ള വിഹിതം ബഹ്റൈൻ കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിൽനിന്ന് കോഴിക്കോട് ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി ഏറ്റുവാങ്ങി. തുക മരിച്ചയാളുടെ കുടുംബത്തെ ഏൽപിക്കും.
നിരവധി വർഷം പ്രവാസം വരിച്ച് രോഗവും കടവുമായി മടങ്ങുന്ന പ്രവാസിയുടെ പെട്ടെന്നുള്ള വേർപാടിലൂടെ ഒരു കുടുംബത്തിെൻറ അത്താണി നഷ്ടപ്പെടുമ്പോൾ കുറച്ചെങ്കിലും ആശ്വാസം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് അസൈനാർ കളത്തിങ്കൽ പറഞ്ഞു. ചടങ്ങിൽ, ബഹ്റൈൻ കെ.എം.സി.സി സെക്രട്ടറി എ.പി. ഫൈസൽ, ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, അൽ അമാന കൺവീനർ മാസിൽ പട്ടാമ്പി, ജില്ല വൈസ് പ്രസിഡൻറ് അസീസ് പേരാമ്പ്ര എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.