മനാമ: അൽ അയാം പുസ്തക മേള മൂന്നുദിവസത്തേക്ക് കൂടി നീട്ടി. സന്ദർശകത്തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് അൽ അയ്യാം പ്രതിനിധി ഹസൻ അലി വ്യക്തമാക്കി. പുസ്തക പ്രേമികളുടെയും പ്രാദേശിക പുസ്തക ശാലകളുടെയും അഭ്യർഥന ഉൾക്കൊണ്ട് നടത്തിയ തീരുമാനം നിരവധിപേർക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വരെയായിരുന്നു പുസ്തക മേള തീരുമാനിച്ചിരുന്നത്. ആദ്യ ദിവസം മുതൽ തന്നെ പുസ്തക മേളയിൽ സന്ദർശകത്തിരക്കായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.