മനാമ: ദീർഘനാളത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കുഞ്ഞഹമ്മദ് മൂസ വടകരക്ക് അൽ ഫുർഖാൻ സെൻറർ യാത്രയയപ്പ് നൽകി.
38 വർഷമായി ബഹ്റൈനിലുള്ള കുഞ്ഞഹമ്മദ് ബഹ്റൈൻ പൊലീസിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്. അൽ ഫുർഖാൻ സെൻറർ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സെൻറർ അഡ്വൈസർ സൈഫുല്ല ഖാസിം ഉപഹാരം സമർപ്പിച്ചു.
ആക്ടിങ് പ്രസിഡൻറ് മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ബഷീർ മദനി, സലാഹുദ്ദീൻ വളാഞ്ചേരി, മുജീബ് റഹ്മാൻ നാദാപുരം, ഫിറോസ് ഒതായി, അഷ്റഫ് പൂനൂർ, നൗഷാദ് സ്കൈ, അബ്ദുസ്സലാം ബേപ്പൂർ, അബ്ദുൽ അസീസ് താണിശ്ശേരി, ഇഖ്ബാൽ വടകര, മനാഫ് പാലക്കാട് തുടങ്ങിയവർ സംസാരിച്ചു. ഫാറൂഖ് മാട്ടൂൽ, ഷറഫുദ്ദീൻ കൊല്ലം, കെ.പി. യൂസുഫ്, അബ്ദുല്ല പുതിയങ്ങാടി, മുജീബുറഹ്മാൻ വെട്ടത്തൂർ, ഹിഷാം വടകര, ആരിഫ് അഹ്മദ് എന്നിവർ നേതൃത്വം നൽകി. അൽ ഫുർഖാൻ ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും ഇല്യാസ് കക്കയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.