മനാമ: അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി സഹകരിച്ച് സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. അറാദ് മുഹറഖ് ക്ലബിൽ നടന്ന സ്പോർട്സ് ഫെസ്റ്റിൽ വിവിധ മദ്റസകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. കുട്ടികളുടെ മാർച്ച്പാസ്റ്റോടെ ആരംഭിച്ച പരിപാടി അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി നിയന്ത്രിച്ചു.
ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലായി മുപ്പതിൽപരം മത്സരങ്ങളാണുണ്ടായിരുന്നത്. റെഡ്, ബ്ലൂ, ഗ്രീൻ എന്നീ സ്ക്വാഡുകൾ തമ്മിലായിരുന്നു മത്സരങ്ങൾ. അൽ ഫുർഖാൻ സെന്റർ കോഓഡിനേറ്റർ ശൈഖ് മുദഫ്ഫർ സമ്മാനവിതരണം നിർവഹിച്ചു.
സുഹൈൽ മേലടി, മൂസ സുല്ലമി, ആശിഖ് എംപി, ജാഫർ മോയിദീൻ, ബഷീർ മദനി, മുജീബുറഹ്മാൻ എടച്ചേരി, സഫീർ, മുന്നാസ്, മനാഫ് കബീർ, ഫാറൂഖ് മാട്ടൂൽ, പ്രസൂൺ, അനൂപ് റഹ്മാൻ, ആശിഖ്, അബ്ദുല്ല പുതിയങ്ങാടി, നജീബ് റിറ്റ്സ്, യൂസുഫ് കെ.പി, ആരിഫ് അഹ്മദ്, സിറാജ് മേപ്പയൂർ, ഇൽയാസ് കക്കയം, അബ്ദുസ്സലാം ബേപ്പൂർ, നസീഫ് ടി.പി, നവാസ് ഒ.പി, ഇഖ്ബാൽ, സിറാജ് നാസ്, അധ്യാപകരായ നസീമ ടീച്ചർ, സമീറ ടീച്ചർ, അലിയ സന, ഹയ്ഫ അഷ്റഫ്, സാജിദ അബ്ദുൽ ഖാദർ, ഹെന്ന അഷ്റഫ്, സെസ്മിന ടീച്ചർ, റജീന ടീച്ചർ, സാജിദ നജീബ്, മർസീന ടീച്ചർ, ബിനൂഷ ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.