മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്, ലുലു ഗ്രൂപ്പുമായി സഹകരിച്ച് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ രാജ്യത്തെ ഏറ്റവും വലിയ മദേഴ്സ് കേക്ക് മിക്സ് സംഘടിപ്പിച്ചു.
അൽ ഹിലാൽ മദർ ആൻഡ് ചൈൽഡ് യൂനിറ്റ് ആഭിമുഖ്യത്തിൽ ഗർഭിണികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. 150 ലധികം ഗർഭിണികൾ പങ്കെടുത്തു. ഗൈനക്കോളജിസ്റ്റുകളുടെ വിദഗ്ധ സംഘം ഗർഭിണികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ഡോ. ശരത് ചന്ദ്രൻ (അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ), ആസിഫ് മുഹമ്മദ് (അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വൈസ് പ്രസിഡന്റ്), സി.എ. സഹൽ ജമാലുദ്ദീൻ (അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ഫിനാൻസ് മാനേജർ, ഫ്രാങ്കോ ഫ്രാൻസിസ് (അൽ ഹിലാൽ ബ്രാഞ്ച് ഹെഡ്, മുഹറഖ്), ഷിബിൻ (ജനറൽ മാനേജർ, ലുലു ഹൈപ്പർമാർക്കറ്റ്) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.