അജീന്ദ്രൻ

കോവിഡ്: ആലപ്പുഴ സ്വദേശി ബഹ്‌റൈനിൽ മരിച്ചു

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച്​ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഹരിപ്പാട് കാരിച്ചാൽ അജിത് ഭവനത്തിൽ കെ.ടി. അജീന്ദ്രൻ (52) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വർഷമായി ബഹ്‌റൈനിൽ പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ: ഗിരിജ. മക്കൾ:അജിത്, അരുൺ.

ഇതോടെ ബഹ്‌റൈനിൽ കോവിഡ് ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. 375 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.നിലവിൽ 2788 പേരാണ് ചികിത്സയിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.