മനാമ: അൽ ഹിലാൽ മെഡിക്കൽ സെൻററും ആലപ്പുഴ പ്രവാസി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും പ്രിവിലേജ് കാർഡ് നൽകി. ആർ.ടി.പി.സി.ആർ ടെസ്റ്റിന് ഡിസ്കൗണ്ടും ലഭിക്കും. വൈസ് പ്രസിഡൻറ് അജ്മൽ കായംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് കോഒാഡിനേറ്റർ ലാലു മുതുകുളം, ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര, ചാരിറ്റി വിങ് ചെയർമാൻ ജയലാൽ ചിങ്ങോലി, ട്രഷറർ അനിൽ കായംകുളം, സംഘാടകസമിതി അംഗങ്ങളായ ജോർജ് അമ്പലപ്പുഴ, സാം പുരക്കൽ, രാജീവ് രഘു, പ്രദീപ് നായർ നെടുമുടി, ജോഷി മാവേലിക്കര, ഉണ്ണികൃഷ്ണൻ നായർ, അജിത്, ശ്രീകുമാർ കെ.പി മാവേലിക്കര, അനിൽ ജോർജ്, അനീഷ് മാളികമുക്ക്, അനൂപ് പിള്ള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ പ്രീതത്തിന് ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര മെമേൻറാ നൽകി ആദരിച്ചു.
മികച്ച സേവനങ്ങൾ ഉറപ്പുവരുത്തിയ ഹോസ്പിറ്റൽ മാനേജ്മെൻറിന് അസോസിയേഷൻ പ്രസിഡൻറ് ബംഗ്ലാവിൽ ഷെരീഫ്, ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര, കോഒാഡിനേറ്റർ ലാലു മുതുകുളം, ജോർജ് അമ്പലപ്പുഴ എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.