മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ (എ.പി.എ.ബി) നേതൃത്വത്തിൽ വനിതാവേദി രൂപവത്കരിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ കൂടിയ വനിത സംഗമം എ.പി.എ.ബി പ്രസിഡന്റ് അനിൽ കായംകുളം ഉദ്ഘാടനം ചെയ്തു. ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും വാഹനാപകടത്തിൽ മരിച്ച കലാകാരൻ കൊല്ലം സുധിക്കും മാവേലിക്കരയിൽ സ്വന്തം അച്ഛനാൽ അതിദാരുണമായി കൊലചെയ്യപ്പെട്ട നക്ഷത്ര മോൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി.വനിതാവേദി ഭാരവാഹികൾ: ആതിര സുരേന്ദ്ര (പ്രസി), ആതിര പ്രശാന്ത് (സെക്ര), ശ്യാമ മുല്ലക്കൽ (മെംബേഴ്സ് കോഓഡിനേറ്റർ), രശ്മി ശ്രീകുമാർ, അശ്വതി ജീവൻ, രാജി ശ്രീജിത്ത്, മിനി പോൾ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
എ.പി.എ.ബി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ജയ്സൺ കൂടാംപള്ളത്ത്, അനീഷ് മാളികമുക്ക്, സാം ജോസ് കാവാലം, ശ്രീജിത്ത് അമ്പലപ്പുഴ, ശ്രീകുമാർ മാവേലിക്കര, അനൂപ് പള്ളിപ്പാട്, സുജേഷ് എണ്ണക്കാട്, വിഷ്ണു രമേഷ്, ഹരീഷ് ശശിധരൻ, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.