മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷനും സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിലും അടിയന്തര ഘട്ടത്തിൽ ഒരു രോഗിക്ക് സി.പി.ആർ നല്‍കുന്നതിന്റെ ആവശ്യകതയെ പറ്റിയും ഡോക്ടർമാർ ക്ലാസുകളെടുത്തു. ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി അജ്മൽ കായംകുളം ഹോസ്പിറ്റലിനുള്ള മെമന്റോ കൈമാറി. അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ ആശംസയും അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം ജയ്സൺ കൂടാംപള്ളത്ത് നന്ദിയും പറഞ്ഞു.
അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ അനീഷ് മാളികമുക്ക്, സാം ജോസ് കാവാലം, സെക്രട്ടറി ശ്രീജിത്ത് അമ്പലപ്പുഴ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജയലാൽ ചിങ്ങോലി, പ്രദീപ് നെടുമുടി, രാജേഷ് മാവേലിക്കര, ശ്രീകുമാർ മാവേലിക്കര, അനൂപ് പള്ളിപ്പാട്, സുജേഷ് എണ്ണയ്ക്കാട്, വിഷ്ണു രമേഷ്, ഹരീഷ് ശശിധരൻ, അംഗങ്ങളായ ജുബിൻ കെ. ജോസ്, രശ്മി ശ്രീകുമാർ, ആതിര പ്രശാന്ത്, നയന ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.