മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഓണോത്സവം 2024’ ന്റെ പോസ്റ്റർ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, അസോസിയേഷൻ മുതിർന്ന അംഗവും ചാരിറ്റി കോഓഡിനേറ്ററുമായ ജോർജ് അമ്പലപ്പുഴ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറർ അജിത്ത് എടത്വ, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ, സെക്രട്ടറി അനീഷ് മാളികമുക്ക്, എക്സി. അംഗങ്ങളായ സുജേഷ് എണ്ണയ്ക്കാട്, ജുബിൻ ചെങ്ങന്നൂർ, ശ്രീജിത്ത് ആലപ്പുഴ, ആതിര പ്രശാന്ത്, അസോസിയേഷൻ അംഗങ്ങളായ ബ്ലെസ്സി ജയ്സൺ, അബിഗേൽ മറിയം , ലതാ പുഷ്പാംഗദൻ എന്നിവർ സംബന്ധിച്ചു. സെപ്റ്റംബർ 13ന് സെഗയ ബി.എം.സിയിൽ വെച്ചാണ് ‘ഓണോത്സവം 2024’ നടത്തപ്പെടുന്നത്. രാവിലെ പത്തു മുതൽ പരിപാടികളിൽ ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകുന്ന കലാ സാംസ്കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.