മനാമ: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്റസകളോടൊപ്പം ബഹ്റൈനിലെ സമസ്ത മദ്റസകളിലും ഏപ്രിൽ 20ന് പുതിയ അധ്യായന വർഷത്തിന് തുടക്കമാകും. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പത്തോളം മദ്റസകളാണ് ബഹ്റൈൻ സമസ്തയുടെ കീഴിലുള്ളത്.
‘നേരറിവ് നല്ല നാളേക്ക്’ എന്ന ശീർഷകത്തിൽ വർണാഭമായ പരിപാടികളാണ് വിദ്യാരംഭത്തിനോടുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മദ്റസകളിലും അഡ്മിഷൻ തുടരുന്നു.
അഡ്മിഷൻ ആവശ്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം. മനാമ - 34332269, 38396063, ഗുദൈബിയ - 39756178, ഹൂറ - 39222019, ഉമ്മുൽഹസ്സം - 33774181, ഹമദ് ടൗൺ - 39396364, ഹിദ്ദ് - 39357677, ഗലാലി - 34621028, മുഹറഖ് - 35172192, ജിദാലി - 34241595, ഈസ്റ്റ് റഫ - 33767471
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.