മനാമ: വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ ഉടമകൾക്ക് സഹായകമായ 'അൽതാജിർ'ആപ് വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കി. പൊതു, സ്വകാര്യ മേഖലകൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ആപ്പിന്റെ ഉദ്ഘാടനം വാണിജ്യ, വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് സയാനി നിർവഹിച്ചു. വിവിധ മേഖലകളിലുള്ള വ്യവസായികൾക്കും വ്യാപാരികൾക്കും ഏറെ പ്രയോജനമുള്ളതും വ്യത്യസ്ത സേവനം നൽകുന്നതുമായ ആപ്ലിക്കേഷനാണിത്. ഇ-ഗവൺമെൻറ് അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ്, വൈദ്യുത, ജല അതോറിറ്റി, ടെൻഡർ ബോർഡ്, തംകീൻ തൊഴിൽ ഫണ്ട് എന്നിങ്ങനെ വിവിധ മേഖലകളുടെ സഹകരണത്തിലൂടെയാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയത്.
ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മന്ത്രിയെ പ്രതിനിധാനംചെയ്ത് അണ്ടർ സെക്രട്ടറി ഈമാൻ ബിൻത് അഹ്മദ് അദ്ദൂസരി, ഇ-ഗവൺമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദ്, എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നൗഫ് അബ്ദുറഹ്മാൻ ജംഷീർ, ഓപറേഷൻസ് കാര്യ ചീഫ് എക്സിക്യൂട്ടിവ് ഇൻചാർജ് ഡോ. അബ്ദുറസാഖ് മുഹമ്മദ് അൽ ഖഹ്താനി, സോഷ്യൽ ഇൻഷുറൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഈമാൻ അൽ മുർബാതി, വൈദ്യുതി, ജല അതോറിറ്റി ചെയർമാനെ പ്രതിനിധാനംചെയ്ത് അലി അന്നഅ്മ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.