മനാമ: 176 തടവുകാർക്കുകൂടി ബദൽ ശിക്ഷ അനുമതി നൽകി. സാമൂഹിക സേവനമടക്കമുള്ള മേഖലകളിൽ ശിക്ഷ അനുഭവിക്കുന്നവരുടെ ശേഷി ഉപയോഗപ്പെടുത്താൻ അവരുടെ കഴിവും താൽപര്യവും പരിഗണിച്ചാണ് അനുമതി നൽകുക. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളുമനുസരിച്ചാണ് കേസിൽ തടവ് അനുഭവിക്കുന്നവർക്ക് അധികൃതർ അനുമതി നൽകുക.
ബദൽശിക്ഷാ രീതി നടപ്പാക്കിത്തുടങ്ങിയ ശേഷം ഇതുവരെയായി 5651 പേർ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഇംപ്ലിമെന്റേഷൻ ഓഫ് ആൾട്ടർനേറ്റിവ് സെൻറൻസ് ആൻഡ് പെനാൽട്ടീസ് ഡയറക്ടർ ശൈഖ് ഖാലിദ് ബിൻ റാശിദ് ആൽ ഖലീഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.