മനാമ: അമാനി സ്പെയർ പാർട്സിന്റെ സിത്ര ഷോറൂം ഉദ്ഘാടനം സ്പോൺസർ മുഹമ്മദ് അൽലാഊസ് നിർവഹിച്ചു. 40 വർഷമായി ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമാനി ടി.വി.ആർ ഗ്രൂപ്പിെൻറ ബഹ്റൈനിലെ എട്ടാമത്തെയും ജി.സി.സിയിൽ 25ാമത്തെയും ഷോറൂമാണ് സിത്ര പെട്രോൾ സ്റ്റേഷന് സമീപത്തായി പ്രവർത്തനമാരംഭിച്ചത്.
വിശാലമായ ഷോറൂമിൽ എല്ലാവിധ കാർ സ്പെയർ പാർട്സുകളും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ജി.സി.സിയിലെ പ്രമുഖ സ്പെയർപാർട്സ് കമ്പനികളിലൊന്നാണ് അമാനി ടി.വി.ആർ ഗ്രൂപ്. വ്യത്യസ്ത ഓേട്ടാമൊബൈൽ കമ്പനികളുടെ വിപുലമായ സ്പെയർ പാർട്സ് ശേഖരം അമാനിയിൽ ലഭ്യമാണ്.
ടൊയോട്ട, മസ്ദ, നിസാൻ, മിത്സുബിഷി, ഹോണ്ട, ഇസുസു, ഹ്യുണ്ടായി, കിയ എന്നീ കമ്പനികളുടെ അംഗീകൃത വിതരണക്കാർകൂടിയാണ് അമാനി ടി.വി.ആർ ഗ്രൂപ്.
ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ടി.വി. രാജൻ, അജിത രാജൻ, വൈസ് ചെയർപേഴ്സൻ രഞ്ജിനി ലാൽ, ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഷിക്കുലാൽ, ഒമാൻ എം.ഡി രതീഷ് രാജൻ, ഗ്രൂപ് ഫൈനാൻസ് മാനേജർ അബു വർഗീസ്, ഗ്രൂപ് എച്ച്.ആർ മാനേജർ രാജൻ നായർ, ഫൈനാൻഷ്യൽ കൺട്രോളർ ജേക്കബ് ജി. തയ്യിൽ, ബഹ്റൈൻ ഫൈനാൻസ് ആൻഡ് അഡ്മിൻ മാനേജർ ജോളി ജോസഫ്, സെയിൽസ് മാേനജർ ചാക്കോച്ചൻ വർഗീസ്, ബി.ഡി.എം വൈശാഖ്, പാർട്സ് മാനേജർ ഷിംജി ഗംഗാധരൻ, അഡ്മിൻ ഓഫിസർ മുഹമ്മദ് നാസർ, സ്റ്റോർ ഓഫിസർ വി.ജി. സിജു, ബഹ്റൈൻ സെക്ടർ സൂപ്പർവൈസർ കെ.ആർ. ജയൻ, പർച്ചേസ് ഓഫിസർ ബിജുകുമാർ, അക്കൗണ്ടൻറ് ശരത്കുമാർ, ബി.ഡി.ഒ എൻ. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.