മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ സംഘടിപ്പിച്ച കുടുംബസംഗമം ഓർമച്ചെപ്പ്-2024 ശ്രദ്ധേയമായി. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഐമാക് മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിൽ, സാമൂഹിക പ്രവർത്തക നൈന മുഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഏരിയ സെക്രട്ടറി വിഷ്ണു വേണുഗോപാൽ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് ബിജു ആർ. പിള്ള അധ്യക്ഷത വഹിച്ചു. പ്രോഗ്രം കമ്മിറ്റി കോഓഡിനേറ്റർ ജിബി ജോൺ വർഗീസ് അവതാരകയായിരുന്നു.
സംഘടന ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട്, ഏരിയ കോഓഡിനേറ്റേഴ്സും സെൻട്രൽ കമ്മിറ്റി അംഗങ്ങളുമായ പ്രശാന്ത് പ്രബുദ്ധൻ, രഞ്ജിത് ആർ. പിള്ള, ഏരിയ വൈസ് പ്രസിഡന്റ് സന്തോഷ്കുമാർ, ജോയന്റ് സെക്രട്ടറി സുജിത് എസ്. പിള്ള എന്നിവർ ആശംസകളറിയിച്ചു.
ഏരിയ ട്രഷറർ റെജിമോൻ ബേബികുട്ടി നന്ദി പറഞ്ഞു. ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ മുതിർന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് ജലാലുദ്ദീൻ, സജീവ് ആയൂർ, സലിം തയ്യിൽ, നിഹാസ് പള്ളിക്കൽ എന്നിവരും പ്രവാസശ്രീ യൂനിറ്റ് ഹെഡുകളും പങ്കെടുത്തിരുന്നു. കുട്ടികൾ അവതരിപ്പിച്ച നൃത്തസന്ധ്യയും പിന്നണി ഗായികയും ഐഡിയ സ്റ്റാർസിംഗർ മത്സരാർഥിയുമായിരുന്ന പാർവതി മേനോനും പിന്നണി ഗായകനും കോമഡി സ്റ്റാർസ് പരിപാടി താരവുമായ റിനീഷ് വിൻസെന്റും ചേർന്ന് അവതരിപ്പിച്ച സംഗീതനിശയും മനോഹരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.