മനാമ: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ഇരകളായവരെ സഹായിക്കാൻ മുഹറഖിലെ കുടുക്കാച്ചി റസ്റ്റാറന്റ് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 1,23,650 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൺലൈനായി കൈമാറിയത്.
ഇതിന്റെ സർട്ടിഫിക്കറ്റും ലഭിച്ചു. ഇരകളാക്കപ്പെട്ടവർക്ക് സഹായം സ്വരൂപിക്കാനായി ബിരിയാണി ചലഞ്ച് നടത്തുകയായിരുന്നു. ഈ മാസം രണ്ടിന് ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു ബിരിയാണി ചലഞ്ച്. ഇതിനെപ്പറ്റി അറിഞ്ഞ ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേർ റസ്റ്റാറന്റിലെത്തിയിരുന്നു. മലയാളികൾ മാത്രമല്ല, മറ്റു സംസ്ഥാനക്കാരായ ഇന്ത്യക്കാരും സ്വദേശികളുമടക്കം ബിരിയാണി ചലഞ്ചിൽ പങ്കെടുത്തു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരകളായവരെ കഴിയുന്ന വിധത്തിൽ സഹായിക്കണമെന്ന ചിന്തയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ പ്രേരകമായതെന്നും വിജയിപ്പിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി പറയുകയാണെന്നും മാനേജ്മെന്റ് പ്രതിനിധി ഉനൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.