ബഹ്റൈനിലെ റ​സ്റ്റാ​റ​ന്‍റു​ക​ൾ​ക്ക് അ​ന്ന​പൂ​ർ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്

മ​നാ​മ: ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ‘അ​ന്ന​പൂ​ർ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്’ ല​ഭി​ക്കു​ന്ന​തി​ന് ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ​ൻ പാ​ച​ക​രീ​തി​ക​ളും പാ​ച​ക പാ​ര​മ്പ​ര്യ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്, മി​ക​ച്ച രീ​തി​യി​ൽ വി​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റാ​റ​ന്‍റു​ക​ൾ​ക്ക് ‘അ​ന്ന​പൂ​ർ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്’ എം​ബ​സി ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലും സാം​സ്കാ​രി​ക വി​നി​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ലു​താ​ണ് എ​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ പാ​ച​ക​രീ​തി​യു​ടെ ആ​ഗോ​ള അം​ബാ​സ​ഡ​ർ​മാ​രാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന റ​സ്റ്റാ​റ​ന്‍റു​ക​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ടും.

ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‌ അ​ർ​ഹ​രാ​കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ കു​റ​ഞ്ഞ​ത് അ​ഞ്ച് വ​ർ​ഷ​മെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ക​യും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ ശു​ചി​ത്വ​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ക​യും വേ​ണം. അ​പേ​ക്ഷ​ക​രു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന​വ​ർ​ക്ക് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്. വി​ദേ​ശ​ത്തു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്‍റു​ക​ൾ​ക്കും അ​പേ​ക്ഷ ന​ൽ​കാം. അ​സോ​സി​യേ​ഷ​നു​ക​ളോ സം​ഘ​ട​ന​ക​ളോ അ​പേ​ക്ഷ ന​ൽ​ക​രു​ത്. ഭ​ക്ഷ​ണ ശു​ചി​ത്വ​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും റ​സ്റ്റാ​റ​ന്‍റ് ഉ​യ​ർ​ന്ന ത​ല​ത്തി​ൽ പാ​ലി​ക്ക​ണം.

യോ​ഗ്യ​രാ​യ റ​സ്റ്റാ​റ​ന്‍റു​ക​ൾ അ​പേ​ക്ഷ കൃ​ത്യ​മാ​യി പൂ​രി​പ്പി​ച്ച നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ ഇ​ന്ത്യ​ൻ മി​ഷ​ൻ/​പോ​സ്റ്റി​ൽ ആ​വ​ശ്യ​ത്തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് നി​യ​മി​ക്കു​ന്ന ജൂ​റി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യു​ള്ള അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ആ​ഗ​സ്റ്റ് 31 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് eoibahrain.gov.in സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - Annapurna Certificate for Restaurants in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.