ബി.​എ.​സി.​എ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻസാം​സ്‌​കാ​രി​ക ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ശെ​ഖാ​വ​ത്തു​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ബി.​എ.​സി.​എ പ്ര​സി​ഡ​ന്റ് ഇ​ന്ത്യ​ൻ ടൂ​റി​സം മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സ് (ബി.​എ.​സി.​എ) പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ സാം​സ്‌​കാ​രി​ക ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ശെ​ഖാ​വ​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി മീ​റ്റി​ങ്ങി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാം​സ്‌​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം പ​രാ​മ​ർ​ശി​ച്ച ഇ​രു​വ​രും, വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാം​സ്കാ​രി​ക വി​നി​മ​യം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സം​യു​ക്ത പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​ള്ള താ​ൽ​പ​ര്യ​വും വ്യ​ക്ത​മാ​ക്കി.

ബ​ഹ്റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​ക്ക് ശൈ​ഖ് ഖ​ലീ​ഫ മ​ന്ത്രി ശെ​ഖാ​വ​ത്തി​നോ​ട് ന​ന്ദി പ​റ​ഞ്ഞു. ബി.​എ.​സി.​എ​യു​ടേ​യും ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടേ​യും സ​ഹ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ സാം​സ്‌​കാ​രി​ക സാ​ന്നി​ധ്യം സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കാ​ൻ ഇ​തി​ന​കം​ത​ന്നെ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് ശൈ​ഖ് ഖ​ലീ​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി യോ​ഗം മി​ക​വോ​ടെ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്റി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - BACA President held meeting with Indian Tourism Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.