ചെയർമാൻ- ജമാൽ ഇരിങ്ങൽ, ജനറൽ സെക്രട്ടറി-യോഗാനന്ദൻ കാശ്മിക്കണ്ടി, സെക്രട്ടറി- ദിജീഷ് കുമാർ
മനാമ: പ്രവാസ സമൂഹത്തിനിടയിൽ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന പ്രവാസികൾക്ക് ആശ്വാസമായി രൂപംകൊണ്ട പലിശ വിരുദ്ധ സമിതി ജമാൽ ഇരിങ്ങൽ ചെയർമാനായും യോഗാനന്ദൻ കാശ്മിക്കണ്ടി ജനറൽ സെക്രട്ടറി ആയി പുനഃസംഘടിപ്പിച്ചു. പ്രവാസി സെന്ററിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നാസർ മഞ്ചേരി, ഷാജി മൂതല, മനോജ് വടകര എന്നിവരെ വൈസ് ചെയർമാൻമാരായും ദിജീഷ് കുമാറിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.
അഷ്കർ പൂഴിത്തല, സലാം മമ്പാട്ട്മൂല, അനസ് റഹീം, ഫൈസൽ പട്ടാണ്ടി എന്നിവർ കൺവീനർമാർ ആണ്. പി.ആർ ആൻഡ് മീഡിയ സെക്രട്ടറി - ബദറുദ്ദീൻ പൂവാർ. സുബൈർ കണ്ണൂർ, പി.വി രാധാകൃഷ്ണപ്പിള്ള, അഡ്വ. ബിനു മണ്ണിൽ, ഹബീബ് റഹ്മാൻ, ബിനു കുന്നന്താനം, ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ രക്ഷാധികാരികളാണ്.
കഴിഞ്ഞ വർഷങ്ങളിൽ പലിശ വിരുദ്ധ സമിതി നടത്തിയ പ്രവർത്തനങ്ങളിൽ ബഹ്റൈനിലെ മുഴുവൻ സാമൂഹിക പ്രവർത്തകരുടെയും സഹകരണം സമിതിക്ക് ലഭിച്ചതായി യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
നിരവധി പ്രവാസികൾ പലിശ മാഫിയയുടെ ചൂഷണത്തിന് വിധേയമാവുകയും പരാതികളുമായി സമിതിയെ സമീപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും യോഗത്തിൽ സംസാരിച്ചവർ കൂട്ടിച്ചേ3/23/2025 11:46:12 PMർത്തു. സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 33950796, 33748156. 33882835 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.