പ​ലി​ശ​വി​രു​ദ്ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സം​ഗ​മം ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നി​യ​മ​വി​രു​ദ്ധ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​വ​ർ​ക്ക് താ​ക്കീ​താ​യി പ​ലി​ശ​വി​രു​ദ്ധ ജ​ന​കീ​യ സം​ഗ​മം

മ​നാ​മ: പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ ചൂ​ഷ​ണം​ചെ​യ്ത് നി​ർ​ബാ​ധം ത​ടി​ച്ചു​കൊ​ഴു​ക്കു​ന്ന കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള താ​ക്കീ​താ​യി മാ​റി ക​ഴി​ഞ്ഞ​ദി​വ​സം സം​ഘ​ടി​പ്പി​ച്ച പ​ലി​ശ വി​രു​ദ്ധ ജ​ന​കീ​യ സം​ഗ​മം.

ഒ​പ്പി​ട്ട ബ്ലാ​ങ്ക് മു​ദ്ര​പ​ത്ര​ങ്ങ​ളും, ബ്ലാ​ങ്ക് ചെ​ക്ക് ബു​ക്കു​ക​ളും പാ​സ്പോ​ർ​ട്ടും കൈ​ക്ക​ലാ​ക്കി പ്ര​വാ​സി​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കു​പോ​ലും മു​ട​ക്കി പ​ല​രെ​യും ഇ​വി​ടെ കു​ടു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ് പ​ലി​ശ​ക്കാ​ർ. വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ർ​ദി​ച്ചും രേ​ഖ​ക​ളി​ൽ ഒ​പ്പു​വെ​പ്പി​ച്ചും ഇ​ര​ക​ളെ ജ​യി​ലി​ലും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ്ര​വാ​സ​ത്തി​ലും ത​ള​ച്ചി​ടു​ന്ന ചൂ​ഷ​ക​രി​ൽ മ​ല​യാ​ളി​ക​ളു​മു​ണ്ട്.

ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള മു​ഴു​വ​ൻ മ​നു​ഷ്യ​സ്നേ​ഹി​ക​ളും ഒ​രു​മി​ച്ചു മു​ന്നോ​ട്ടു​പോ​വ​ണ​മെ​ന്ന് ജ​ന​കീ​യ സം​ഗ​മ​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ആ​വ​ശ്യ​പ്പെ​ട്ടു.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ പ​ലി​ശ​ക്ക് പ​ണം ക​ട​മെ​ടു​ത്ത​വ​ർ മു​ത​ലും പ​ലി​ശ​യു​മ​ട​ക്കം വാ​ങ്ങി​യ​തി​ന്റെ നാ​ലും അ​ഞ്ചും ഇ​ര​ട്ടി മ​ട​ക്കി ന​ൽ​കി​യി​ട്ടും പി​ന്നെ​യും പ​ണ​ത്തി​നാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ സ​ദ​സ്സി​നു മു​ന്നി​ൽ തു​റ​ന്നു​പ​റ​ഞ്ഞു. ഒ​പ്പി​ട്ട ബ്ലാ​ങ്ക് പേ​പ്പ​റു​ക​ളി​ൽ ഭീ​മ​മാ​യ തു​ക​ക​ൾ എ​ഴു​തി​ച്ചേ​ർ​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യ സം​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ളും കേ​ൾ​വി​ക്കാ​രു​​ടെ ഉ​ള്ളു​ല​ക്കു​ന്ന​താ​യി​രു​ന്നു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ജ​ന​കീ​യ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ൽ​നി​ന്നു​കൊ​ണ്ട് ജീ​വി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഐ.​സി.​ആ​ർ.​എ​ഫ് മു​ഖേ​ന ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ലി​ശ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ലി​ശ​വി​രു​ദ്ധ സ​മി​തി​യു​ടെ ജ​ന​കീ​യ സം​ഗ​മ​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ളും പ​ലി​ശ​ക്കെ​ണി​യി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ ഒ​ത്തു​ചേ​ര​ലു​ക​ളും ബ​ഹ്റൈ​നി​ന്റെ എ​ല്ലാ ഭാ​ഗ​ത്തും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​ഡ്വ. വി.​കെ. തോ​മ​സ് നി​യ​മ ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ദ​സ്യ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി​യും ന​ൽ​കി. ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ അ​ഡ്വ. മാ​ധ​വ​ൻ ക​ല്ല​ത്ത്, പ​ങ്ക​ജ് നെ​ല്ലൂ​ർ, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഷാ​ഫി പ​റ​ക്ക​ട്ട, ശ്രീ​ധ​ർ തേ​റ​മ്പി​ൽ, ഷാ​ജി കാ​ർ​ത്തി​കേ​യ​ൻ, ബി​നു കു​ന്ന​ന്താ​നം, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, അ​ബൂ​ബ​ക്ക​ർ ഹാ​ജി, ന​വാ​സ് കു​ണ്ട​റ, അ​ഷ്ക​ർ പൂ​ഴി​ത്ത​ല, രാ​മ​ത്ത് ഹ​രി​ദാ​സ്, ക​മാ​ൽ മു​ഹി​യു​ദ്ധീ​ൻ, നൗ​ഷാ​ദ് അ​മ്മാ​ന​ത്ത്, ല​ത്തീ​ഫ് കോ​ളി​ക്ക​ൽ, സി​നു ക​ക്ക​ട്ടി​ൽ, അ​നീ​ഷ്, വി​നു ക്രി​സ്റ്റി, സു​ഹൈ​ൽ, ച​ന്ദ്ര​ബോ​സ്, സു​ധി പു​ത്ത​ൻ​വേ​ലി​ക്ക​ര, ഷാ​ഫി തു​ട​ങ്ങി​യ​വ​ർ ജ​ന​കീ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

പ​ലി​ശ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ജീ​ഷ് സ്വാ​ഗ​ത​വും ബി​നു കു​ന്ന​ന്താ​നം ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗാ​ന​ന്ത് ക​ഷ്മി​ക്ക​ണ്ടി, ഷി​ബു പ​ത്ത​നം​തി​ട്ട, അ​ന​സ് റ​ഹീം, മ​ണി​ക്കു​ട്ട​ൻ, ഷാ​ജി മൂ​ത​ല, മ​നോ​ജ് വ​ട​ക​ര, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സി​ബി​ൻ സ​ലീം, അ​ഷ്ക​ർ പൂ​ഴി​ത്ത​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Anti-Usury Society Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.