മനാമ: ബഹ്റൈനിലെ മുൻ ഇന്ത്യൻ അംബാസഡറായിരുന്ന ഡോ.ജോർജ് ജോസഫിെൻറ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും ( െഎ.സി.ആർ.എഫ്) കേരളീയ സമാജവും സംയുക്ത അനുശോചന യോഗം ചേർന്നു. ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, െഎ.സി.ആർ.എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട, െഎ.സി.ആർ.എഫ് ജന.സെക്രട്ടറി അരുൾദാസ് തുടങ്ങിയവർ സംബന്ധിച്ചു. ബഹ്റൈനിലെ ഒട്ടുമിക്ക സാംസ്കാരിക സംഘടന നേതാക്കളും സാമൂഹിക പ്രവർത്തകരുമടക്കം നിരവധിയാളുകൾ പെങ്കടുത്തു. എംബസി പ്രവർത്തനങ്ങളെ ജനകീയമാക്കിയ ഡോ.ജോർജ് ജോസഫിെൻറ നിര്യാണത്തിൽ പ്രവാസികളോടൊപ്പം താനും പങ്കുചേരുന്നുവെന്ന് അംബാസഡർ പറഞ്ഞു.
എല്ലാ കാര്യങ്ങളിലും തുറന്ന സമീപനം സ്വീകരിച്ച സ്ഥാനപതിയാണ് വിട പറഞ്ഞതെന്നും വ്യക്തിപരമായി അദ്ദേഹവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അരുൾദാസ് പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ അദ്ദേഹം എപ്പോഴും താൽപര്യം കാണിച്ചു. ഏറ്റവും താഴെ തട്ടിലുള്ള തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കാൻ മനസ് കാട്ടിയ അംബാസഡറാണ് നിര്യാതനായതെന്ന് അജയ്കൃഷ്ണൻ പറഞ്ഞു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് മറക്കാനാവാത്ത വ്യക്തിയാണ് ജോർജ് ജോസഫ് എന്ന സ്ഥാനപതിയെന്നും ഉദ്യോഗസ്ഥ പദവിയിൽനിന്നുകൊണ്ട് സാധാരണ പ്രവാസികൾക്ക് വേണ്ടതെല്ലാം ചെയ്താണ് അദ്ദേഹം ഇവിടെനിന്ന് പോയതെന്നും സുബൈർ കണ്ണൂർ പറഞ്ഞു. അദ്ദേഹത്തോടുള്ള സ്നേഹമാണ് അനുശോചന ചടങ്ങിൽ പ്രകടമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുടങ്ങിപോകുമെന്ന് കരുതിയ ഒരു ക്വിസ് മത്സരം നടത്താൻ അദ്ദേഹം എല്ലാ സഹായങ്ങളും നൽകി കൂടെ നിന്ന കാര്യം സോവിച്ചൻ ചെന്നാട്ടുശ്ശേരി അനുസ്മരിച്ചു.
വിനയവും ലാളിത്യവും നിറഞ്ഞ ഒരു മനുഷ്യനെയാണ് നഷ്ടമായതെന്നും അദ്ദേഹം എല്ലാ ഉദ്യോഗസ്ഥർക്കും മാതൃകയാണെന്നും മാധവൻ കല്ലത്ത് പറഞ്ഞു. എല്ലാ അർഥത്തിലും ജനകീയ അംബാസഡറായിരുന്നു ജോർജ് ജോസഫെന്ന് വർഗീസ് കാരക്കൽ പറഞ്ഞു. എല്ലാ നല്ല മനുഷ്യരുടെയും വിയോഗം ജീവിച്ചിരിക്കുന്നവരെ ദുഃഖത്തിലാഴ്ത്തുമെന്നും നൻമയുടെയും സാന്ത്വനത്തിെൻറയും പര്യായമായിരുന്നു ഡോ.ജോർജ് ജോസഫ് എന്നും യു.കെ. മേനോൻ പറഞ്ഞു.
നിരവധി സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചതിെൻറ അനുഭവങ്ങളുമായാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയതെന്നും പ്രവാസ ജീവിതത്തിെൻറ നേർകാഴ്ചകൾ മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും സോമൻ ബേബി പറഞ്ഞു. ഒരു അംബാസഡർക്ക് വിദേശരാജ്യത്ത് തെൻറ നാട്ടുകാർക്കായി എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അതെല്ലാം ഒൗദ്യോഗിക പദവിയിലിരുന്ന് അദ്ദേഹം ചെയ്തു. സാധാരണ പ്രവാസികളായവരെ നേരിട്ട് കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. ഇങ്ങനെയുള്ള ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് സോമൻ ബേബി അഭിപ്രായപ്പെട്ടു.
ഒരു അംബാസഡർ എങ്ങനെ പ്രവർത്തിക്കണമെന്നതിനുള്ള മാതൃകയായിരുന്നു ജോർജ് ജോസഫ് എന്ന് രാജു കല്ലുമ്പുറം പറഞ്ഞു.
െഎ.സി.ആർ.എഫിെൻറ സുവർണ കാലമായിരുന്നു അദ്ദേഹം ചുമതലയിലുള്ള സമയം. ഒാപൺ ഹൗസിലൂടെ നിരവധി കേസുകൾക്ക് തീർപ്പുണ്ടാക്കി. ഇതുപോലെ മനുഷ്യസ്നേഹിയായ ഒരാളെ വീണ്ടും കിട്ടിയെന്ന് വരില്ല. തീരാനഷ്ടമാണ് ഇൗ വിയോഗമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.കെ.വീരമണി, മുരളി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.