ഈ​ജി​പ്​​ത്​ അം​ബാ​സ​ഡ​റി​ൽ​നി​ന്നും നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​​പ്പെ​ട്ട ഈ​ജി​പ്​​ത്​ അം​ബാ​സ​ഡ​ർ റീ​ഹാം മു​ഹ​മ്മ​ദ്​ ഖ​ലീ​ലി​ൽ നി​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു.

ബ​ഹ്​​റൈ​നും ഈ​ജി​പ്​​തും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും പു​തി​യ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന്​ മ​ന്ത്രി ആ​ശം​സി​ച്ചു.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ഹ്​​റൈ​ന്​ ഉ​ത്ത​രോ​ത്ത​രം പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​ക​​ട്ടെ​യെ​ന്ന്​ അം​ബാ​സ​ഡ​ർ ആ​ശം​സി​ച്ചു. ച​ട​ങ്ങി​ൽ രാ​ഷ്​​ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, വി​ദേ​ശ​കാ​ര്യ ഡ​യ​റ​ക്​​ട​ർ ത​ലാ​ൽ അ​ബ്​​ദു​സ്സ​ലാം അ​ൽ അ​ൻ​സാ​രി, ​പ്രോ​​ട്ടോ​കോ​ൾ ഓ​ഫി​സ​ർ സ​ലാ​ഹ്​ മു​ഹ​മ്മ​ദ്​ ശി​ഹാ​ബ്, അ​റ​ബ്​- ആ​ഫ്രി​ക്ക​ൻ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ത്തു​റൈ​ഫി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Appointment documents were received from the Egyptian ambassador.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT