മനാമ: അൽജീരിയയിൽ നടക്കുന്ന 15ാമത് അറബ് ഗെയിംസിൽ ആതിഥേയരായ അൽജീരിയ മെഡൽക്കൊയ്ത്ത് തുടരുന്നു. അൽജീരിയക്ക് 87 സ്വർണവും 58 വെള്ളിയും 55 വെങ്കലവുമടക്കം 200 മെഡലുകളുണ്ട്. 19 സ്വർണവും 31 വെള്ളിയും 20 വെങ്കലവുമുൾപ്പെടെ 70 മെഡലുകളുമായി മൊറോക്കോ രണ്ടാം സ്ഥാനം പിടിച്ചെടുത്തു. 18 സ്വർണവും 38 വെള്ളിയും 40 വെങ്കലവുമുള്ള തുനീഷ്യയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ മെഡലുകളൊന്നും ലഭിക്കാത്തതുമൂലം ബഹ്റൈൻ നാലാം സ്ഥാനത്താണ്. 17 സ്വർണവും 10 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 36 മെഡലുകളാണ് ബഹ്റൈൻ ഇതുവരെ നേടിയത്.
കഴിഞ്ഞദിവസം നടന്ന വനിത ടേബിൾ ടെന്നിസിൽ ബഹ്റൈൻ ടീമിനത്തിൽ സ്വർണം കരസ്ഥമാക്കി. മറിയം അൽ ആലി, ഫാത്തിമ അൽ ആലി, ഫഡ്കെ അമൃത, റയാൻ റഷീദ് എന്നിവരടങ്ങിയ ടീമാണ് കിരീടം നേടിയത്. നാല് മത്സരങ്ങളും ടീം ജയിച്ചു. സിറിയ, ഇറാഖ്, തുനീഷ്യ, ജോർഡൻ ടീമുകളെ പരാജയപ്പെടുത്തിയാണ് സ്വർണക്കുതിപ്പ് നടത്തിയത്.
ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി അംഗവും ബഹ്റൈൻ ടേബിൾ ടെന്നിസ് അസോസിയേഷൻ (ബി.ടി.ടി.എ) പ്രസിഡന്റുമായ ശൈഖ ഹയാത്ത് ബിൻത് അബ്ദുൽ അസീസ് ആൽ ഖലീഫ താരങ്ങൾക്ക് സ്വർണമെഡൽ സമ്മാനിച്ചു. അംഗപരിമിതരുടെ വിഭാഗത്തിൽ ഏലിയാസ് അലിയാസിയു സ്വർണവും അമൽ ഫർദാൻ വെള്ളിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.