അ​റ​ബ് ഗെ​യിം​സ്;ബാ​ഡ്മി​ന്റ​ൺ പു​രു​ഷ സിം​ഗ്ൾ​സ് കി​രീ​ടം അ​ദ്‌​നാ​ൻ ഹ​സ​ന്

മ​നാ​മ: 15ാമ​ത് അ​റ​ബ് ഗെ​യിം​സി​ൽ ആ​തി​ഥേ​യ​രാ​യ അ​ൽ​ജീ​രി​യ മു​ന്നേ​റ്റം തു​ട​രു​ന്നു. അ​ൽ​ജീ​രി​യ​ക്ക് 69 സ്വ​ർ​ണ​വും 43 വെ​ള്ളി​യും 43 വെ​ങ്ക​ല​വു​മ​ട​ക്കം 155 മെ​ഡ​ലു​ക​ളു​ണ്ട്. ബ​ഹ്‌​റൈ​ൻ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 16 സ്വ​ർ​ണ​വും ഒ​മ്പ​ത് വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വു​മ​ട​ക്കം 33 മെ​ഡ​ലു​ക​ളാ​ണ് ബ​ഹ്റൈ​ൻ ഇ​തു​വ​രെ നേ​ടി​യ​ത്.

മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള തു​നീ​ഷ്യ​ക്ക് 11 സ്വ​ർ​ണ​വും 25 വെ​ള്ളി​യും 38 വെ​ങ്ക​ല​വു​മു​ണ്ട്. മൊ​റോ​ക്കോ​യാ​ണ് നാ​ലാ​മ​ത്. ബ​ഹ്റൈ​ന്റെ ബാ​ഡ്മി​ന്റ​ൺ താ​രം അ​ദ്‌​നാ​ൻ ഹ​സ​ൻ പു​രു​ഷ സിം​ഗ്ൾ​സ് കി​രീ​ടം നേ​ടി. വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ർ ഫ്രീ​സ്‌​റ്റൈ​ലി​ൽ അ​മാ​നി അ​ലോ​ബൈ​ദ്‌​ലി വെ​ങ്ക​ലം നേ​ടി. അ​മാ​നി​യു​ടെ നാ​ലാ​മ​ത്തെ മെ​ഡ​ലാ​ണി​ത്.

വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ർ ബാ​ക്ക്‌​സ്ട്രോ​ക്കി​ലും 100 മീ​റ്റ​ർ ബാ​ക്ക്‌​സ്ട്രോ​ക്കി​ലും അ​മാ​നി വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 200 മീ​റ്റ​ർ ബാ​ക്ക്‌​സ്ട്രോ​ക്കി​ൽ വെ​ങ്ക​ല​വും. അ​ൽ​ജീ​രി​യ, ബ​ഹ്‌​റൈ​ൻ, കൊ​മോ​റോ​സ്, ജി​ബൂ​തി, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, ലി​ബി​യ, മോ​റി​ത്താ​നി​യ, മൊ​റോ​ക്കോ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, സൊ​മാ​ലി​യ, സു​ഡാ​ൻ, സി​റി​യ, തു​നീ​ഷ്യ, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ്, യ​മ​ൻ എ​ന്നി​ങ്ങ​നെ 22 രാ​ജ്യ​ങ്ങ​ളാ​ണ് മീ​റ്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 20 കാ​യി​ക ഇ​ന​ങ്ങ​ളാ​ണ് ഗെ​യി​മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 6,000 അ​ത്‍ല​റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ജൂ​ലൈ 15നാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങ്. 2011ൽ ​ദോ​ഹ​യി​ലാ​ണ് അ​വ​സാ​ന​മാ​യി അ​റ​ബ് ഗെ​യിം​സ് ന​ട​ന്ന​ത്. അ​ന്ന് ബ​ഹ്‌​റൈ​ൻ 12 സ്വ​ർ​ണ​വും 10 വെ​ള്ളി​യും 15 വെ​ങ്ക​ല​വു​മ​ട​ക്കം 37 മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു.

Tags:    
News Summary - arab games - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.