മനാമ: കുവൈത്തില്നടന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്റൈന്‍ ദേശീയ ഫുട്ബാള്‍ ടീമിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ടീമിലെ കളിക്കാർക്കും അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിനും ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സ്വീകരണം നൽകിയത്.
സ്വീകരണ ചടങ്ങിൽ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആൻഡ് സ്പോര്‍ട്സ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല് ഖലീഫ , ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും പങ്കെടുത്തു. കളിക്കാരും അഡ്മിനിസ്ട്രേറ്റീവ് ടെക്നിക്കൽ സ്റ്റാഫിലെ അംഗങ്ങളും രാജാവിന് ആശംസകൾ നേർന്നു. ആഘോഷത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.