മനാമ: 26ാമത് അറേബ്യൻ ഫുട്ബാൾ കപ്പിൽ മുത്തമിട്ട ബഹ്‌റൈൻ ടീമിന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. ജനിച്ച മണ്ണുപോലെ അന്നം തരുന്ന നാടിന്‍റെ സുഖ, ദുഃഖങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് പ്രവാസികൾ. ഈ നാടിന്‍റെ വിജയം സ്വന്തം വിജയം പോലെ ആഘോഷിക്കുകയാണ് പ്രവാസി മലയാളികൾ. തുടർന്നുള്ള നാളുകളിലും ഈ രാജ്യത്തിലെ പ്രവാസി മലയാളികൾ ഈ രാജ്യത്തെ ഹൃദയത്തോട് ചേർത്ത് വെക്കും. ജില്ലാ പ്രസിഡന്‍റ് അലക്സ് മഠത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ വാർത്താക്കുറിപ്പിലൂടെ ആശംസ അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.