മനാമ: ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ വനിത വിഭാഗം മനാമ ഏരിയ മയ്യിത്ത് പരിപാലന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ അഞ്ചിന് വൈകീട്ട് 5.30ന് സിഞ്ചിലെ ഫ്രൻണ്ട്സ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ സഈദ് റമദാൻ നദ് വി പരിപാടിക്ക് നേതൃത്വം നൽകും.
മൾട്ടിമീഡിയ ഉപയോഗിച്ചുള്ള വർക് ഷോപ്പിൽ മരണാനന്തര കർമങ്ങളായ കുളി, കഫൻ ചെയ്യൽ, മറമാടൽ തുടങ്ങിയ വിഷയങ്ങളിലുള്ള പ്രായോഗിക പരിശീലനമാണ് നൽകുക. ഈ അവസരം എല്ലാ വനിതകളും ഉപയോഗപ്പെടുത്തണമെന്ന് പ്രോഗ്രാം കൺവീനർ മെഹറ മൊയ്തീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.