മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മെഡ്കെയറുമായി സഹകരിച്ച് പ്രവാസി സെൻററിൽ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ് നൂറുകണക്കിന് പ്രവാസികൾക്ക് അനുഗ്രഹമായി. പ്രതികൂല കാലാവസ്ഥയിലും ധാരാളം പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് ആവശ്യമായ മരുന്നുകൾ മെഡ്കെയർ നൽകി.മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ പ്രഗല്ഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. ഫൈസൽ, ഡോ. നജീബ് അബൂബക്കർ, ഡോ. ജയ്സ് ജോയ്, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവർ പരിശോധന നടത്തി. സാമൂഹിക പ്രവർത്തകരായ റംഷാദ് അയലക്കാട്, മൻഷീർ, ബോബി പാറയിൽ, ലത്തീഫ് കൊളീക്കൽ, രാമത്ത് ഹരിദാസ്, ബഷീർ കെ. പി, മനു മാത്യു, സമീർ ഹസൻ, ഗഫൂർ കയ്പമംഗലം, ശംസുദ്ദീൻ വെള്ളിക്കുളങ്ങര സുബൈർ എം.എം, സഈദ് റമദാൻ നദ് വി, മാധ്യമ പ്രവർത്തകരായ രാജീവ് വെള്ളിക്കോത്ത്, അബ്ദുൽ ജലീൽ, ബിനീഷ് തോമസ് തുടങ്ങിയവർ മീറ്റ് യുവർ ഡോക്ടർ ക്യാമ്പ് സന്ദർശിച്ചു.പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ , മെഡ്കെയർ കോഓഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, മെഡ്കെയർ എക്സിക്യൂട്ടിവുകളായ ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഫരീദ്, അബ്ദുല്ല കുറ്റ്യാടി, ടി.കെ.മൊയ്തു, കൃഷ്ണകുമാർ, ആശിഷ്, ആഷിക് എരുമേലി, സതീഷ്, എ.വി. ഹാഷിം,അനിൽ കുമാർ, പി.എ. ബഷീർ,അസ്ലം വേളം, ഫസൽ റഹ്മാൻ, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം എന്നിവരും പ്രവാസി മിത്ര എക്സിക്യൂട്ടിവുകളായ വഫ ഷാഹുൽ, സഞ്ജു സാനു, ലിഖിത ലക്ഷ്മൺ, റുമൈസ അബ്ബാസ്, സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ, സുഹാന എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.