മനാമ: ഓട്ടം ഫെയർ 35ാമത് എഡിഷൻ 2025 ജനുവരി 23 മുതൽ ഫെബ്രുവരി ഒന്നുവരെ ഫെയർ എക്സിബിഷൻ വേൾഡിൽ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ മേളയാണിത്. എക്സിബിഷൻ വേൾഡിലെ ഹാളുകളിൽ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. www.theautumnfair.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യുന്നത് പ്രവേശനം എളുപ്പമാക്കും. മേള ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ഊര്‍ജം പകരുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണക്കുകയും ചെയ്യുമെന്ന് ബഹ്റൈന്‍ ടൂറിസം ആൻഡ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ സാറ ബുഹിജി പറഞ്ഞു.
ശരത്കാല മേളയുടെ 35ാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ വർഷം18 രാഷ്ട്രങ്ങളിൽനിന്നായി 680 സ്റ്റാളുകളുണ്ടായിരുന്നു. കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള അവസരം കൂടിയാണിത് ഒരുക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് സാമഗ്രികൾ, ഫർണിച്ചർ, ആഭരണങ്ങൾ തുടങ്ങിവയുടെ വിപുലമായ വിൽപനയും പ്രദർശനവുമാണ് ഒരുക്കുന്നത്. ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനും ഇവന്റ് സഹായകമാണ്.
മേള ദിവസവും രാവിലെ 10 മുതൽ രണ്ട് വരെയും 4 മുതൽ രാത്രി 10 വരെയും തുറന്നിരിക്കും. അവസാന രണ്ട് ദിവസങ്ങളിൽ, 2025 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ തുടർച്ചയായി തുറന്നിരിക്കും. ജനുവരി 26നും 27നും രാവിലെ സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനം നല്‍കും.ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ സൗജന്യ പാർക്കിങ് ലഭ്യമാണ്, 10,000ത്തിലധികം കാറുകൾക്ക് ഇടമുണ്ട്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലും എക്സിബിഷൻ വേൾഡ് ബഹ്റൈനിലും പാർക്കിങ് ഏരിയക്കിടയിൽ സൗജന്യ ഷട്ടിൽ ബസുകൾ ഓടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.