മനാമ: സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ തിരിച്ചെത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് സീസി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മേഖലയുടെ സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചര്‍ച്ചയിൽ ഉന്നയിച്ചു. ബഹ്‌റൈനും സൗദിയും ഈജിപ്തും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും വിവിധ വിഷയങ്ങളിൽ നിലപാടുകള്‍ ഏകീകരിക്കുന്നിനും സന്ദര്‍ശനം ഉപകരിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സഖീര്‍ എയര്‍ബേസിലെത്തിയ അദ്ദേഹത്തെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.