മനാമ: വളര്‍ച്ചയുടെയും സ്ഥിരതയുടെയും സമാധാനത്തിന്‍െറയും പാതയില്‍ ഗള്‍ഫിന്‍െറ പവിഴ ദ്വീപ് ഇന്ന് 45ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. അറബ് മേഖല സുരക്ഷാ വെല്ലുവിളികള്‍ നേരിടുകയും എണ്ണവിലയിലെ കുറവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുമ്പോഴും ബഹ്റൈന്‍ മുന്നോട്ടുപോകുകയാണ്. സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യക്കാരായ പ്രവാസികളും സമാധാനത്തോടെയും സഹവര്‍ത്തിത്തത്തോടെയും വസിക്കുന്ന ഈ നാട് ദേശീയദിനത്തെ ആവേശത്തിമിര്‍പ്പിലാണ് വരവേല്‍ക്കുന്നത്.
സ്വദേശികളും പ്രവാസികളും ഒരുപോലെ ആവേശപൂര്‍വമാണ് ദേശീയ ദിനം ആഘോഷിക്കാന്‍ ഒത്തുചേരുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുടെ നേതൃത്വത്തില്‍ രാജ്യത്തെ വികസിപ്പിക്കുന്നതിനൊപ്പം ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമാക്കാനും കഴിഞ്ഞു. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരണത്തിന്‍െറ പാതയിലേക്ക് നയിക്കുന്നതിനൊപ്പം എണ്ണ വിലയിടിവ് വഴിയുള്ള വരുമാന നഷ്ടം മറികടക്കാനുള്ള നടപടികളും സ്വീകരിച്ചുവരുകയാണ്. പൊതു-ഭരണ രംഗങ്ങളിലെ ചെലവുചുരുക്കലിനൊപ്പം തന്നെ പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടത്തൊനും വികസിപ്പിക്കാനുമുള്ള നടപടികളും മുന്നോട്ടുപോകുന്നു. അറബ്- അന്താരാഷ്ട്ര മേഖലകളുടെ ശ്രദ്ധാകേന്ദ്രമായും ബഹ്റൈന്‍ വളര്‍ന്നുകഴിഞ്ഞു. ഡിസംബര്‍ ആദ്യത്തില്‍ ബഹ്റൈന്‍ ആതിഥ്യം വഹിച്ച 37ാമത് ജി.സി.സി ഉച്ചകോടിയും 12ാമത് മനാമ ഡയലോഗും സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ കാല്‍വെപ്പായിരുന്നു.
ഗള്‍ഫിന്‍െറ ബാങ്കിങ് ഹബ്ബായ ബഹ്റൈന്‍ ഇസ്ലാമിക് ബാങ്കിങ്ങിന്‍െറ തലസ്ഥാനമായി മാറുകയാണ്. ഇസ്ലാമിക് ബാങ്കിങ്, നിക്ഷേപം തുടങ്ങിയവക്ക് ലോകത്തിന് തന്നെ മാതൃകയാകുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. അടിസ്ഥാനസൗകര്യ മേഖലയില്‍ മികച്ച കുതിപ്പിന് സഹായകമാകുന്ന നിര്‍ദിഷ്ട കിങ് ഹമദ് കോസ്വേക്കുള്ള പഠനവും ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയെയും ബഹ്റൈനിനെയും ബന്ധിപ്പിച്ച് കിങ് ഫഹദ് കോസ്വേക്ക് സമാന്തരമായി നിര്‍മിക്കാനുദ്ദേശിക്കുന്ന കിങ് ഹമദ് കോസ്വേ സ്വകാര്യ മേഖലയുടെ സഹായത്തോടെയാണ് നിര്‍മിക്കുന്നത്. സൗദിയെയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാത ഇരുരാജ്യങ്ങളും തമ്മിലെ ഊഷ്മള ബന്ധം ശക്തമാകാന്‍ സഹായിക്കുന്നതിനൊപ്പം ജി.സി.സി മേഖലയിലും വളര്‍ച്ചക്ക് കാരണമാകും. തൊഴില്‍ വ്യവസ്ഥകളില്‍ പ്രവാസികള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ പരിഷ്കരണവും നടത്തിയിട്ടുണ്ട്. ബഹ്റൈനില്‍ ജോലിചെയ്യുന്ന സ്ത്രീക്ക് ഭര്‍ത്താവിനെയും കുട്ടികളെയും സ്പോണ്‍സര്‍ ചെയ്യാന്‍ അവസരം നല്‍കിയതിനൊപ്പം വീട്ടുകാരികളുടെ വിസയില്‍ വരുന്നവര്‍ക്ക് തൊഴില്‍ ചെയ്യാനും അനുമതി നല്‍കി.
മനുഷ്യ വിഭവശേഷി, പാരമ്പര്യേതര ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യം മുന്നോട്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.