മനാമ: 32ാമത് അറബ് ഉച്ചകോടിക്കു മുന്നോടിയായി കൈറോയിൽ നടന്ന യോഗത്തിൽ ഈജിപ്തിലെ ബഹ്റൈൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ പങ്കെടുത്തു. സ്ഥിരം പ്രതിനിധികളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗമാണ് നടന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ വെള്ളിയാഴ്ചയാണ് 32ാമത് അറബ് ഉച്ചകോടി തുടങ്ങുന്നത്.
ഉച്ചകോടിയുടെ അജണ്ടയിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട കരട് പ്രമേയങ്ങൾ ബുധനാഴ്ച നടന്ന വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് യോഗം ചർച്ചചെയ്തു. ബഹ്റൈൻ പ്രതിനിധി സംഘത്തിൽ മന്ത്രി അഹമ്മദ് മുഹമ്മദ് അൽ താരിഫി, മന്ത്രി അബ്ദുറഹ്മാൻ ഹസൻ ഹാഷിം, അറബ്-ആഫ്രിക്കൻകാര്യ വകുപ്പിലെ ഉപദേഷ്ടാവ് അൽതാഫ് അൽ സദൂൺ എന്നിവരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.