മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ (എസ്.സി.വൈ.എസ്) ഡെപ്യൂട്ടി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഒമാൻ കിരീടാവകാശിയും കായിക മന്ത്രിയുമായ സയ്യിദ് തിയാസിൻ ബിൻ അൽ ഹൈതം അൽ സഈദുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും കായികരംഗത്ത് സംയുക്ത പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുമുള്ള മാർഗം യോഗം ചർച്ച ചെയ്തു. കായിക മേഖലയിൽ സഹകരണം സജീവമാക്കുന്നതിന് ഇരുവരും കരാറിൽ ഒപ്പുവച്ചു.
സ്പോർട്സ് മേഖലയിലെ ദേശീയ കേഡർമാരെ പരിശീലിപ്പിക്കാനും യോഗ്യത നേടുന്നതിനുമുള്ള സംയുക്ത പരിപാടികൾ കൈമാറുക, പ്രതിഭകളെ കണ്ടെത്തുക, ശുദ്ധീകരിക്കുക, ഉയർത്തിക്കാട്ടുക, പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുക എന്നീ മേഖലകളിലെ അനുഭവങ്ങൾ കൈമാറുക എന്നിവയാണ് കരാറിലെ വ്യവസ്ഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.