കോൺഗ്രസി​െൻറ തിരിച്ചുവരവ്​ ഇന്ത്യക്ക്​ അഭിമാന നിമിഷം - –ഒ.​െഎ.സി.സി

മനാമ: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്​ നേടിയ വിജയം ബഹ്‌റൈൻ ഒ.​െഎ.സി.സി മധുരം പങ്കിട്ട് ആഘോഷിച്ചു. വി ജയത്തിന് ചുക്കാൻ പിടിച്ച രാഹുൽ ഗാന്ധിയെ യോഗം അഭിനന്ദിച്ചു. ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ സെമിഫൈനൽ ആയ ഈ തെരെഞ്ഞ െടുപ്പി​​​െൻറ ഫലം സൂചിപ്പിക്കുന്നത് വർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസിനാകും എന്നതാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു. മോദിയെയും ബി.ജെ.പിയെയും നേരിടാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വന്നു എന്നത് ​കോൺഗ്രസിന്​ ആത്മവിശ്വാസം നൽകുന്നതാണ്​. ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾ ഇന്നും കോൺഗ്രസിനെ നെഞ്ചിലേറ്റുന്നു എന്നതാണ് ഇത്​ സൂചിപ്പിക്കുന്നത്. ഇനിയും വർഗീയതകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചു ബി.​ജെ.പിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന്​ യോഗം അഭിപ്രായപ്പെട്ടു.

ഒ.​െഎ.സി.സി ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്​ഘാടനം ചെയ്​തു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ എസ്. വി.ജലീൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം ആശംസിച്ചു. ഒ.​െഎ.സി.സി സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി,യൂത്ത് വിങ്​ പ്രസിഡൻറ്​ ഇബ്രാഹിം അദ്ഹം, ഷീജ നടരാജ്‌, ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ജമാൽ കുറ്റിക്കാട്ടിൽ, നസിം തൊടിയൂർ, സോവിച്ചൻ ചേന്നാട്ടുശ്ശേരി, അനിൽ കൊല്ലം, സൽമാനുൽ ഫാരിസ്, തോമസ് കാട്ടുപറമ്പിൽ, അജിത് കണ്ണൂർ, സുനിൽ കോട്ടയം, ജോൺസൻ ടി. തോമസ്, റംഷാദ്, ഫൈസൽ പാട്ടാടി ,അനിൽ കുമാർ, റാഫി വെമ്പായം, റഷീദ്, റോയ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.