വീടുകളില്‍നിന്ന് ആഭരണ മോഷണം: പ്രതികള്‍ പിടിയില്‍

മനാമ: വീടുകളില്‍ നിന്ന് ആഭരണ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. അഞ്ച് പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരില്‍ രണ്ട് പേര്‍ ഇറാന്‍ വംശജരാണെന്ന് കുറ്റാന്വേഷണ വകുപ്പ്​​ അറിയിച്ചു. വിലകൂടിയ വാച്ചുകളും ആഭരണങ്ങളുമാണ് ഇവര്‍ കവര്‍ന്നത്. ഇതിന് ഏകദേശം 50,000 ദിനാര്‍ വില വരുമെന്ന് കണക്കാക്കപ്പെടുന്നു. സൈക്കിളില്‍ കറങ്ങി നിരീക്ഷിച്ച ശേഷം രണ്ടു പേര്‍ മതില്‍ കടന്ന്​ വീടിനുള്ളിൽ പ്രവേശിക്കും. ഇവർ മോഷണം നടത്തുകയും മറ്റ് മൂന്നു പേര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്യുന്ന രീതിയാണ് തുടർന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാ ൻറ്​ ചെയ്യാൻ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉത്തരവിട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.