ബഹ്​റൈൻ ദേശീയ ദിനാഘോഷം: ഇന്ത്യൻ സ്​കൂൾ റിഫ കാമ്പസിൽ വിവിധ പരിപാടികൾ നടത്തി

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ വർണശബളമായ പരിപാടികളോടെ ബഹ്​റൈൻ ദേശീയ ദിനം ആഘോഷിച്ചു. ചൊവ്വാഴ്​ച രാവിലെ നടന ്ന പരിപാടിയിൽ രാജ്യത്തോടുള്ള സ്നേഹാദരവുമായി അയ്യായിരത്തോളം കുരുന്നുകൾ അണിനിരന്നു. റിഫ കാമ്പസിലെ കിൻറർഗാർട് ടൻ, പ്രൈമറി വിദ്യാർഥികളാണ് പരിപാടിയിൽ പ​െങ്കടുത്തത്. ബഹ്​റൈ​ൻ പതാകയെ സൂചിപ്പിക്കുന്ന ചുവപ്പും വെള്ളയും അണിഞ്ഞാണ് കുട്ടികൾ എത്തിയത്. ഇവർ ഗ്രൗണ്ടിൽ അണിചേർന്ന്​ ഹൃദയ ചിഹ്നം സൃഷ്​ടിച്ചു. ബഹ്​റൈനെ നെഞ്ചിലേറ്റുന്ന സൂചകങ്ങളുമായി തുടർച്ചയായി മൂന്നാം വർഷമാണ് റിഫ കാമ്പസിൽ ഇൗ പരിപാടി നടക്കുന്നത്​.

കുട്ടികളുടെ കലാപരിപാടികൾ വീക്ഷിക്കാൻ ധാരാളം രക്ഷിതാക്കളും എത്തിയിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്​തു. ബഹ്​റൈൻ ഭരണാധികാരികൾക്ക് അദ്ദേഹം ദേശീയ ദിന ആശംസകൾ നേർന്നു. പരിപാടി സംഘടിപ്പിച്ച റിഫ കാമ്പസ് ടീമിനെ ചെയർമാൻ അഭിനന്ദിച്ചു. സ്‌കൂൾ സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷീദ് ആലം, പ്രിൻസിപ്പൽ പമേല സേവ്യർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സ്‌കൂൾ ഗായകസംഘം ദേശീയ ഗാനം ആലപിച്ചു. അറബിക് ^നാടോടി നൃത്തം ബഹ്​റൈ​​​െൻറ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം വിളിച്ചോതി. ദേശീയ ദിനാഘോഷ പരിപാടികൾ വിജയമാക്കിയ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രിൻസിപ്പൽ അഭിനന്ദിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.