ഇന്ത്യൻ വിനോദ സഞ്ചാരികളെ ബഹ്​റൈനിലെത്തിക്കാൻ പദ്ധതി

മനാമ: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബഹ്റൈനെക്കുറിച്ച് പ്രചാരണവുമായി ‘ബഹ്റ ൈന്‍ ടൂറിസം ആൻറ്​ എക്സിബിഷന്‍ അതോറിറ്റി’. ചെന്നൈയില്‍ നിന്ന് ബംഗളൂരുവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സംഘം സഞ്ചരിക്കുക. ഗള്‍ഫ് എയര്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളടങ്ങുന്ന സംഘമാണ് പ്രചാരണത്തിൽ സജീവമായത്​.

ഇന്ത്യയിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം കമ്പനികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ബഹ്റൈന്‍ നല്‍കുന്ന ആനുകൂല്യങ്ങൾ വിശദീകരിക്കുകയും ചെയ്യും. ‘നമ്മുടെ രാജ്യം; നിങ്ങളുടെയും’ എന്ന പ്രമേയത്തിലാണ്​ പ്രചാരണം. മെച്ചപ്പെട്ട രൂപത്തില്‍ ബഹ്റൈനെ ലോകത്തിന്​ മുന്നിൽ അവതരിപ്പിക്കാൻ ഇതു വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം ആൻറ്​ എക്സിബിഷന്‍ അതോറിറ്റിയിലെ ടൂറിസം പ്രമോഷന്‍ ഡയറക്ടറേറ്റ് മേധാവി യൂസുഫ് അല്‍ ഖാന്‍ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.