പരാജയങ്ങളിൽ നിന്ന്​ പാഠം പഠിക്കാൻ കുട്ടികളെ സജ്ജരാക്കണം –രവി പിള്ള

മനാമ: ന്യൂ മില്ലേനിയം സ്​കൂൾ^ഡി.പി.എസി​​​െൻറ 14ാം വാർഷികാഘോഷം സ്​കൂൾ ചെയർമാൻ ഡോ.രവി പിള്ള ഉദ്​ഘാടനം ചെയ്​തു. ഡ ോ. ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽ ഖലീഫ (സി.ഇ.ഒ, ബഹ്​റൈൻ നാഷനൽ ഗ്യാസ്​ കമ്പനി) മുഖ്യാതിഥിയായിരുന്നു. തൊഴിൽ^സാമൂഹിക വ ികസന മന്ത്രാലയത്തിലെ ഡയറക്​ടർ അഹ്​മദ്​ അൽ ഹെയ്​കി സംബന്ധിച്ചു. കുട്ടികളാണ്​ ലോകത്തി​​​െൻറ ഭാവിയെന്ന്​ രവി പിള്ള പറഞ്ഞു. നമ്മൾ അനുഭവിച്ച കാര്യങ്ങളിൽ നിന്ന്​ ഏറെ വ്യതിരിക്തമായ അനുഭവങ്ങളാണ്​ ഇന്നത്തെ തലമുറ നേരിടുന്നത്​.

എല്ലാ സൗകര്യങ്ങളും ലഭ്യമാണ്​. എന്നാൽ, ഇൗ സൗകര്യങ്ങളുടെ യഥാർഥ മൂല്യങ്ങൾ തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെടുന്നു. ‘അരുത്​’ എന്ന്​ പറയുന്നത്​ കേൾക്കാൻ അവർക്ക്​ താൽപര്യമില്ല. പരാജയങ്ങൾ അംഗീകരിക്കാനും സാധിക്കുന്നില്ല. പരാജയങ്ങളിൽ നിന്ന്​ പാഠം പഠിക്കാൻ നാമവരെ സജ്ജരാക്കണം. തിരിച്ചടികളെ ഭയക്കാതിരിക്കാൻ കുട്ടികൾക്ക്​ കരുത്തുപകരണം. കുട്ടികളിൽ ശുഭചിന്തകൾ വികസിപ്പിക്കാനും അവരെ മാനസികമായി കരുത്തരാക്കാനും രക്ഷിതാക്കൾ ശ്രമിക്കണം. അവരുടെ റോൾ മോഡലുകളാകാൻ നമുക്ക്​ സാധിക്കണമെന്നും രവി പിള്ള പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.