ദേശീയ ദിനാഘോഷ പരിപാടികളില്‍ ഹമദ് രാജാവ് പങ്കാളിയായി

മനാമ: സഖീര്‍ പാലസില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ ബഹ്റൈ​ൻ 47ാം ദേശീയ ദിനാഘോഷ പരിപാട ികള്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമ ന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. ആഘോഷ പരിപാടിക്കെത്തിയ ഹമദ് രാജാവിനെ ബാൻറ്​ വാദ്യം, ആചാര വെടി എന്നിവയുടെ അകമ്പടിയോടെ ബി.ഡി.എഫ് കമാൻറര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്​മദ് ആല്‍ ഖലീഫ, നാഷണല്‍ ഗാര്‍ഡ് മേധാവി ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാജ്യത്തോടും ഭരണാധികാരികളോടും പ്രകടിപ്പിക്കുന്ന കൂറിന് പ്രത്യേകം ഹമദ്​ രാജാവ്​ നന്ദി പ്രകാശിപ്പിച്ചു.

പാര്‍ലമ​​െൻറ്​, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുന്നതിന് മുന്നോട്ട് വരികയും ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത്​ പകരുകയും ചെയ്ത മുഴുവന്‍ ജനതക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. പാര്‍ലമ​​െൻറ്​ അധ്യക്ഷ സ്ഥാനത്തേക്ക് വനിതാ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടത് ബഹ്റൈന്‍ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ കാര്യമാണ്. ഇൗ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പാര്‍ലമ​​െൻറ്​ അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ ഫൗസിയ അബ്​ദുല്ല സൈനലിന് സാധിക്കട്ടെയെന്നും രാജാവ്​ ആശംസിച്ചു. ബഹ്​റൈന്​ വേണ്ടി രക്തസാക്ഷികളായവരെ ഹമദ് രാജാവ് അനുസ്മരിച്ചു. അവരുടെ ജീവത്യാഗമാണ് രാജ്യത്തി​​​െൻറ സുരക്ഷക്കും സമാധാനത്തിനും കാരണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവർ ഹമദ് രാജാവിന് ആശംസകള്‍ നേര്‍ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.