കാപിറ്റല്‍ ഗവര്‍ണറേറ്റ് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

മനാമ: കാപിറ്റല്‍ ഗവര്‍ണറേറ്റ് രാജ്യത്തി​​​െൻറ 47 ാമത് ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കാപിറ്റല്‍ മുന ിസിപ്പാലിറ്റിയുമായി സഹകരിച്ച് വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. തുടർച്ചയായ ഏഴാം വര്‍ഷമാണ് കാപിറ്റല്‍ ഗവര്‍ണറേറ്റ് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളെ ആകര്‍ഷിക്കുന്നതിന് എണ്ണമറ്റ പരിപാടികള്‍ ഒരുക്കിയിരുന്നു. കരിമരുന്ന് പ്ര​യോഗം, നറുക്കെടുപ്പ്, സംഗീത വിരുന്ന്, ബഹ്റൈ​​​െൻറ തനത്​ കലാ പ്രകടനങ്ങള്‍, പൊലീസ് ബാൻറ്​, കുട്ടികള്‍ക്കുള്ള മത്സരങ്ങൾ, സംരംഭകര്‍ക്കായുള്ള ‘തംകീന്‍’ സൂഖ് തുടങ്ങിയവ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. പൊതു,

സ്വകാര്യ മേഖലകളില്‍ നിന്നുള്ള 34 സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്​ ആഘോഷം നടന്നത്​. ഇത്​ ജനങ്ങളില്‍ ഐക്യ ബോ ധമുണ്ടാക്കുന്നതിനും രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുമെന്ന്​ കാപിറ്റല്‍ ഗവര്‍ണറും സംഘാടക സമിതി ഉന്നതാധികാര സമിതി ചെയര്‍മാനുമായ ശൈഖ് ഹിശാം ബിന്‍ അബ്​ദുറഹ്​മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. പൊതുമരാമത്ത്-മുനിസിപ്പൽ^‍നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ് അടക്കമുള്ള മന്ത്രിമാര്‍, പാര്‍ലമ​​െൻറ്​ അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പ​െങ്കടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.