ഇന്ത്യൻ സ്കൂൾ മെഗ ഫെയർ: ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: ഇന്ത്യൻ സ്കൂൾ മെഗ ഫെയറിന്​ നാളെ തുടക്കമാകും. ഫെയറി​​​െൻറ ഒരുക്കങ്ങൾക്ക്​ പ്രവാസി സമൂഹത്തി​ൽ നിന്നും ആവേശകരമായ പ്രതികരണമാണ്​ ലഭിക്കുന്നത്​. ടിക്കറ്റു വിൽപ്പനയിലും സ്​റ്റാൾ ബുക്കിങും മികച്ച രീതിയിൽ പുരോഗമിക് കുകയാണ്​. ഡിസംബർ 20, 21 തീയതികളിൽ ഇൗസ ടൗൺ സ്​കൂൾ കാമ്പസിലാണ് മെഗ ഫെയറും ഭക്ഷ്യമേളയും നടക്കുക. പ്രശസ്​ത പിന്നണി ഗായകരായ വിധു പ്രതാപ്, ഗായത്രി, സഞ്ജിത് സലാം എന്നിവരുടെ സംഗീത പരിപാടികളാണ് മേളയുടെ ആദ്യദിനമായ വ്യഴാഴ്​ച അരങ്ങേ റുക. ബോളിവുഡ് ഗായിക പ്രിയങ്ക നേഗിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി വെള്ളിയാഴ്​ച നടക്കും. ഫെയറിനുള്ള പ്രവേശന ടിക്കറ്റിന്​ രണ്ടു ദിനാറാണ്​ നിരക്ക്​. രണ്ടു ദിവസങ്ങളിലും വൈകുന്നേരം ആറു മണി മുതൽ രാത്രി 11 മണി വരെയാണ് ആഘോഷ പരിപാടികൾ.

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്​കൂളുകളിലൊന്നായ ഇന്ത്യൻ സ്​കൂളിൽ സംഘടിപ്പിക്കുന്ന ഫെയർ വിജയിപ്പിക്കാൻ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സജീവമാണ്​. എസ്. ഇനയദുള്ള ജനറൽ കൺവീനറായ 300 അംഗ സംഘാടക സമിതി മാസങ്ങളായി ഫെയർ പ്രവർത്തനങ്ങളിൽ സജീവമാണ്​. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി വിശാലമായ പാർക്കിങ്​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്​കൂളിന് സമീപമുള്ള നാഷനൽ സ്​റ്റേഡിയത്തിലും സേക്രഡ് ഹാർട് സ്‌കൂൾ ഗ്രൗണ്ടിലുമാണ്​ പാർക്കിങ് ക്രമീകരിക്കുന്നത്​. സ്​കൂൾ കാമ്പസിൽ നിന്ന് നാഷനൽ സ്​റ്റേഡിയത്തിലേക്ക് ബസ് ഷട്ടിൽ സർവീസ് ലഭ്യമാകും. സ്​കൂൾ ഫുട്​ബാൾ ഗ്രൗണ്ടിൽ വിനോദപരിപാടികളും അനുബന്ധ സ്​റ്റാളുകളും ഉണ്ടായിരിക്കും. ഫുഡ് സ്​റ്റാളുകളും വാണിജ്യ സ്​റ്റാളുകളും ബാസ്​കറ്റ്ബാൾ ഗ്രൗണ്ടിൽ ക്രമീകരിക്കും. രണ്ടു ദിവസങ്ങളിലും പ്രോപ്പർട്ടി എക്സ്പോ , കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ എന്നിവ ഉണ്ടാകും.

ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളും പൂർവ വിദ്യാർഥികളും നടത്തുന്ന വിവിധ സാംസ്​കാരിക പരിപാടികൾ മേളയിൽ സംഘടിപ്പിക്കും. ഫുഡ് സ്​റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രുചിവൈവിധ്യങ്ങൾ അനുഭവിക്കാൻ അവസരം നൽകും. ഫെയറിനോടനുബന്ധിച്ച് കായിക വിനോദ മത്സരങ്ങൾ, ഡാൻസ് മത്സരങ്ങൾ, ഫോട്ടോഗ്രാഫി മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് . സിനിമാറ്റിക്, നാടോടി നൃത്ത മത്സരങ്ങൾ 17, 18 തീയതികളിലായി പൂർത്തിയായി. സ്വദേശികൾക്കും വിദേശികൾക്കും ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം. എൻട്രികൾ ഡിസംബർ 19ന്​ രാത്രി എട്ടു മണിക്ക് മുമ്പ് ലഭിക്കണം. വിജയികളെ ഡിസംബർ 21 ന് വൈകീട്ട് മെഗാ ഫെയർ സമാപന വേളയിൽ പ്രഖ്യാപിക്കും. ഫെയറി​​​െൻറ സുരക്ഷിതവും സുഗമവുമായ നടത്തിപ്പിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സ്​കൂൾ നടത്തിയതായി ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു.

മേളയും പരിസരങ്ങളും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. പ്രവാസി കുടുംബങ്ങൾക്ക് വിനോദപരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും ഫെയർ അവസരം നൽകും. ഇന്ത്യൻ സ്‌കൂളി​​​െൻറ രണ്ടു കാമ്പസുകളിൽ നിന്നുമുള്ള അധ്യാപകർ ഫുഡ് സ്​റ്റാളുകളും ഗെയിം സ്​റ്റാളുകളും ഒരുക്കും. കൂടാതെ, സ്കൂൾ സ്​റ്റുഡൻറ്​സ്​ കൗൺസിലും ഒരു സ്​റ്റാൾ ഒരുക്കും. മേള സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ മെഗ സമ്മാന ജേതാവിനെ തീരുമാനിക്കും. മിത്സുബിഷി കാറാണ് മെഗാ റാഫിൾ ഡ്രോയിലെ ബമ്പർ സമ്മാനം. മെഗ ഫെയറിൽ നിന്നുള്ള വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കും അധ്യാപകരുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഏകദേശം 800 വിദ്യാർഥികൾക്ക്​ ഇപ്രകാരം സാമ്പത്തിക സഹായം ചെയ്​തതായി സ്​കൂൾ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.