ജനങ്ങളുടെ കൂറ്​ ​മാതൃകാപരം –പ്രധാനമന്ത്രി

മനാമ: രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ജനങ്ങളുടെ കൂറ് മാതൃകാപരവും പ്രതീക്ഷയുണര്‍ത്തുന്നതുമാണെന്ന് പ്ര ധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ രാജ കുടുംബാംഗങ്ങളെയും പൗര പ്രമുഖരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്​ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദിനത്തില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച ആവേശം ശ്ര​ദ്ധേയമാണ്​. രാജ്യത്തെ മുഴുവനാളുകളെയും ഒരൊറ്റ കുടുംബം പോലെ പരിഗണിക്കുന്ന പാരമ്പര്യം ഇന്നും ബഹ്റൈന്‍ ജനത ആവേശപൂര്‍വം നെഞ്ചേറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.