ബഹ്റൈൻ- –കണ്ണൂർ വിമാന സർവീസ് ആരംഭിക്കണമെന്ന് യാത്ര സമിതി

മനാമ: കണ്ണൂർ വിമാനത്താവളത്തിലേക്ക് ബഹ്റൈനിൽ നിന്ന്​ വിമാന സർവീസ് ആരംഭിക്കണമെന്ന് യാത്ര സമിതി പ്രമേയത്ത ിലൂടെ ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസ് നടത്താൻ രംഗത്ത് വരണമെന്ന്​ സംഘടന അഭ്യർഥിച്ചു. ഇത ുസംബന്ധിച്ച്​ എല്ലാ പ്രമുഖ വിമാന കമ്പനികൾക്കും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്​. കണ്ണൂർ, കാസർകോട്​, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ബഹ്റൈൻ പ്രവാസി മലയാളികൾക്ക്​ ഏറെ ഗുണം ചെയ്യുന്ന രൂപത്തിൽ നേരിട്ടോ കണക്ഷൻ ഫ്ലൈറ്റ് വഴിയോ യാത്ര സൗകര്യം ഒരുക്കണമെന്നാണ്​ ആവശ്യം. കേരള^കേന്ദ്ര സർക്കാറുകൾ ബഹ്റൈൻ സർവീസിനായി താൽപര്യം എടുക്കണം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ബഹ്റൈൻ സർവീസ് തുടങ്ങുന്നത്​ പരിഗണിക്കണം. കണ്ണൂർ വിമാനത്താവളത്തിലേക്ക് ബഹ്റൈനിൽ നിന്നും വിമാന സർവീസ്​ ഇല്ല എന്നത് ഇവിടുത്തെ പ്രവാസി സമൂഹത്തി​​​െൻറ നിരാശക്ക്​ കാരണമായിട്ടുണ്ട്​. കേരളത്തിലേക്കുള്ള എല്ലാ സെക്​ടറുകളിലും തിരക്കു കൂടുമ്പോൾ നിരക്ക് കൂട്ടുക എന്ന പതിവ് രീതി ആവർത്തിക്കപ്പെടുന്നത് പുനഃപരിശോധിക്കണം. ശൈത്യകാല, ക്രിസ്​മസ്, പുതുവത്സര അവധിക്കായി ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാലേ കേരളത്തിൽ നിന്ന്​ ഗൾഫിലേക്കും തിരിച്ചും യാത്ര ചെയ്യാനാകൂ. നിരക്ക് രണ്ടും മൂന്നും ഇരട്ടി വർധിപ്പിച്ച് പ്രവാസികളെ പിഴിയുന്നത് ഒഴിവാക്കണമെന്ന്​ യാത്ര സമിതി ആവശ്യപ്പെട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.