ഡീസൽ വില 20 ഫിൽസ്​ വർധിക്കും

മനാമ: രാജ്യത്ത്​ ഡീസൽ വില വർധനവിന്​ കളമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്​ചക്കുള്ളിൽ 20 ഫിൽസ്​ വരെ ഡീസൽ വില വർധിക്കു മെന്നാണ്​ റിപ്പോർട്ട്​. നിലവിൽ ഡീസൽ വില ലിറ്ററൊന്നിന്​ 160ഫിൽസ്​ ആണ്​. ഇത്​ 180ലേക്ക്​ ഉയർന്നേക്കും. 2016ലാണ്​ ഡീസ ൽ, മണ്ണെണ്ണ വില 120 ഫിൽസിലേക്ക്​ ഉയർത്തിയത്​. 2019 വരെ ഒാരോ വർഷവും 20 ഫിൽസ്​ നിരക്കിൽ വർധനവുണ്ടാകുമെന്ന്​ അന്ന്​ അധികൃതർ അറിയിച്ചിരുന്നു. അതു​പ്രകാരം ജനുവരി ഒന്നുമുതൽ തന്നെ ഇപ്പോഴത്തെ നിരക്ക്​ മാറും. ഇക്കാര്യം വ്യക്തമാക്കി ‘ബാപ്​കോ’ ഡീലർമാർക്ക്​ കത്തയച്ചിട്ടുണ്ട്​. 1985 മുതൽ 2008 വരെ ഡീസൽ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. അന്ന്​ ലിറ്ററൊന്നിന്​ 70 ഫിൽസ്​ നിരക്കിലായിരുന്നു വിൽപന നടത്തിയിരുന്നത്​. ജലയാനങ്ങൾക്ക്​ 80ഫിൽസ്​ ആയിരുന്നു നിരക്ക്​. പുതിയ നിരക്ക്​ വ്യാപാര മേഖലയെ ബാധിക്കുമെന്ന്​ അഭിപ്രായമുയർന്നിട്ടുണ്ട്​.

അയൽരാജ്യമായ സൗദി അറേബ്യയിൽ ഡീസലിന്​ 45 ഫിൽസ്​ ആണ്​ വില. ബഹ്​റൈനിൽ പെട്രോൾ വില വർധിപ്പിച്ചത്​ 2016 ജനുവരിയിലാണ്​. 35 വർഷത്തിനുശേഷമായിരുന്നു ആ നടപടി. മുംതാസിന്​ 100 ഫിൽസ്​ ഉണ്ടായിരുന്നത്​ 160 ഫിൽസും ജയിദ്​ 80ഫിൽസിൽ നിന്ന്​ 125 ഫിൽസുമാക്കുകയായിരുന്നു. 2015മുതൽ സർക്കാർ ചെലവുചുരുക്കൽ നടപടികൾ നടപ്പാക്കി വരികയാണ്​. ഇതി​​​െൻറ ഭാഗമായി വിവിധ സബ്​സിഡികൾ വെട്ടിക്കുറക്കുകയുണ്ടായി. ഇതുപ്രകാരമുള്ള വൈദ്യുതി^ജല നിരക്ക്​ വർധന അടുത്ത മാർച്ചിൽ വീണ്ടും നടപ്പാക്കും. ജനുവരി ഒന്നുമുതൽ രാജ്യം മൂല്യവർധിത നികുതി (വാറ്റ്​) നടപ്പാക്കാനും ഒരുങ്ങുകയാണ്​. അഞ്ചുശതമാനമാണ്​ പൊതുനിരക്ക്​. എന്നാൽ, എണ്ണയും വാതകവ​ും ശൂന്യനിരക്കിൽ വരുന്നതിനാൽ വാറ്റ്​ ഇൗ രംഗത്തെ ബാധിക്കാനിടയില്ല.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.