പുതുവര്‍ഷം പ്രതീക്ഷകളുടേത് –പ്രധാനമന്ത്രി

മനാമ: പുതിയ വര്‍ഷം എല്ലാ മേഖലകളിലും പ്രതീക്ഷ നൽകുന്നതാണെന്ന്​ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും സ്വീകരിച്ച് സംസാരിക്ക ുകയായിരുന്നു അദ്ദേഹം. ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും രാജ്യത്തെ മുന്നോട്ട് നയിക്കാനും എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ട്. ഐക്യം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ബഹ്റൈന്‍ ജനതക്ക് കഴിയും.

രാജ്യത്തി​​​െൻറയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഭാവിയിലേക്കുള്ള ചുവടുവെപ്പുകള്‍ ഭദ്രമാക്കുന്നതിനും വികസനവും പുരോഗതിയും നേടുന്നതിനും പുതിയ നയസമീപനം അനിവാര്യമാണ്. അത്​ രൂപപ്പെടുത്തുന്നതില്‍ എഴുത്തുകാര്‍ മുന്നില്‍ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്റൈനെതിരെ ചില രാജ്യങ്ങള്‍ നടത്തിയ ഗൂഢാലോചന തകര്‍ക്കാന്‍ സാധിച്ചത്​ കാര്യമല്ല. ഇത്തരമൊരു ജാഗ്രത വരും വര്‍ഷങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.