ബിസിനസ്​ ഫോറം കർമ പദ്ധതികൾക്ക്​ തുടക്കമായി

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തി​​​െൻറ 15ാ മത് വാർഷിക കർമപദ്ധതികൾക്ക് തുടക്കമായി. ഇതോടൊപ്പം നവമാധ്യമ ബോ ധവത്​കരണവും നടന്നു. ജുഫൈർ പ്രീമിയർ ഹോട്ടലിൽ നടന്ന പരിപാടി തൃശൂർ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഉദ്​ഘാടനം ചെയ്​തു. പ്രവാസി കമ്മീഷൻ അംഗവും ബിസിനസ്​ ഫോറം ചാരിറ്റി കൺവീനറുമായ സുബൈർ കണ്ണൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതം പറഞ്ഞു. എം.എ. ജലീൽ ആമുഖപ്രസംഗം നടത്തി. മുഖ്യരക്ഷാധികാരി സക്കരിയ പി. പുനത്തിൽ വിശിഷ്​ടാതിഥിയെ പൊന്നാട അണിയിച്ചു.യൂത്ത് വിങ്​ പ്രസിഡൻറ്​ സമീർ ഹംസ വേദി നിയന്ത്രിച്ചു. കാസിം പാടത്തെകായിൽ ഉപഹാരം നൽകി. വിവിധ സംഘടനാ സാരഥികൾ സന്നിതരായിരുന്നു. പ്രോഗ്രാം കമ്മറ്റി കൺവീനർ പി.കെ.വേണുഗോപാൽ നന്ദി പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.