കേരളീയ സമാജം വനിതാവേദി ‘അംഗനശ്രീ’മത്സരം ജനുവരി ഒന്നുമുതൽ

മനാമ: കേരളീയ സമാജം വനിതാവേദി ബഹ്​റൈൻ മലയാളി പ്രവാസി സമൂഹത്തിലെ വിവാഹിതരായ സ്​ത്രീകൾക്കായി ‘അംഗനശ്രീ’ എന്ന പ േരിൽ മത്സരം സംഘടിപ്പിക്കുന്നു. സ്​ത്രീകളുടെ വിവിധ കഴിവുകളുടെ ആവിഷ്​കാരം വിലയിരുത്തുന്ന രീതിയിലാണ്​ ജനുവരി ഒ ന്നു മുതൽ ഫെബ്രുവരി ഏഴുവരെ മത്സരങ്ങൾ നടത്തുകയെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രഥമ റൗണ്ട്​ മത്സരങ്ങളിൽ വിജയികളാകുന്ന പത്തുപേർ ഫൈനലിൽ മാറ്റുരക്കും. നാടോടി നൃത്തം, ലളിതഗാനം, ​മോണോആക്​ട്​, മിറർ ആക്​ട്​, പാചകം, പൊ തുവിജ്​ഞാനം, ഇന്ത്യൻ പരമ്പരാഗത വേഷം, മുഖാമുഖം തുടങ്ങിയ ഇനങ്ങളാണ്​ ആദ്യ റൗണ്ടിൽ ഉൾപ്പെടുത്തിയത്​. പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 26നകം അപേക്ഷിക്കണം. ഫൈനലിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ അതാത്​ ഇനങ്ങളിലെ വിദഗ്​ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. എല്ലാ ഇനങ്ങളുടെയും അവതരണം മലയാളത്തിലായിരിക്കണം.

ഒന്നാം സമ്മാനം നേടുന്ന ആൾക്ക്​ ‘അംഗനശ്രീ’ പട്ടവും സ്വർണ നെക്​ലേസും ലഭിക്കും. സ്വർണ ചെയിനാണ്​ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ലഭിക്കുക സ്വർണ നാണയമാണ്​. കാണികൾ തെരഞ്ഞെടുക്കുന്ന മത്സരാർഥിക്ക്​ പ്രത്യേക സമ്മാനമുണ്ടായിരിക്കും. ഫൈനലിൽ എത്തുന്ന എല്ലാവർക്കും സമ്മാനം ഉറപ്പാണ്​. സമാജം വനിതാവിഭാഗത്തി​​​െൻറ വാർഷികം നടക്കുന്ന ഫെബ്രുവരി ഏഴിനാണ്​ സമ്മാനങ്ങൾ വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്​ മോഹിനി തോമസ്​ (39804013), രജിത അനി (38040619), ജോബി ഷാജൻ (33185698) എന്നിവരെ വിളിക്കാം. കേരളീയ സമാജം അധ്യക്ഷൻ പി.വി.രാധാകൃഷ്​ണപിള്ള, ദിലീഷ്​, വനിത വിഭാഗം ഭാരവാഹികളായ ജോബി ഷാജൻ, രജിത അനി, മോഹിനി തോമസ്​, ശ്രീന ശശി, നിമ്മി റോഷൻ, ശ്രീവിദ്യ വിനോദ്​, അജിത രാജേഷ്​, ഉമ ഉദയൻ, നിത ബിറ്റോ, മഞ്​ജു സന്തോഷ്​ എന്നിവർ പ​െങ്കടുത്തു.കേരളീയ സമാജം ഡി.സി ബുക്​സുമായി സഹകരിച്ച്​ നടത്തിയ പുസ്​തകോത്സവം പ്രവാസലോകത്തെ സാഹിത്യോത്സവം എന്ന നിലയിൽ വൻ വിജയമായിരുന്നെന്ന്​ പി.വി.രാധാകൃഷ്​ണപിള്ള പറഞ്ഞു. പ്രശസ്​തരുമായുള്ള മുഖാമുഖങ്ങളും മറ്റും പരിപാടിയെ സജീവമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുവത്സരാഘോഷം സല്ലാഖ്​ ബീച്ചിൽ
മനാമ: കേരളീയ സമാജത്തി​​​െൻറ നേതൃത്വത്തിലുള്ള പുതുവത്സരാഘോഷം ഡിസംബർ 31ന്​ രാത്രി സല്ലാഖ്​ ബീച്ചിൽ നടക്കും. അംഗങ്ങൾക്കും കുടുംബത്തിനും അവരുടെ സുഹൃത്തുക്കൾക്കും പ​െങ്കടുക്കാം. സമാജത്തിൽ നിന്ന്​ സല്ലാഖിലേക്ക്​ ഗതാഗത സൗകര്യം ഏർപ്പെടുത്തും. ഇതിനായി നേരത്തെ രജിസ്​ട്രേഷൻ നടത്തണം. വിവരങ്ങൾക്ക്​ സമാജം ഒാഫിസുമായി ബന്ധപ്പെടണം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.